in

വിജയം തന്നെയാണ് ആശാന്റെ ലക്ഷ്യമെങ്കിലും ഈ കണക്കുകൾ പേടിപ്പെടുത്തുന്നത് തന്നെയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച ഫോമിലാണ് പന്ത് തട്ടുന്നത്. നിലവിൽ ഐ എസ് എല്ലിൽ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.12 കളികളിൽ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.8 വിജയവും രണ്ട് വീതം സമനിലയും തോൽവിയുമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിട്ടുള്ളത്.

ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ എതിരാളികൾ ഒഡിഷയാണ്. ഒഡിഷയുടെ ഹോം ഗ്രൗണ്ടിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. മത്സരം രാത്രി 7.30 ക്ക് ആരംഭിക്കും.എന്നാൽ ഒഡിഷയുടെ ഹോം ഗ്രൗണ്ടായ കലിംഗ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന് അത്ര സുഖകരമായ കണക്കുകൾ അല്ല.

ആറ് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ഈ സ്റ്റേഡിയത്തിൽ കളിച്ചിട്ടുള്ളത്.അതിൽ ഒരെണ്ണം പോലും വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സിനായിട്ടില്ല.1 സമനില മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് അവിടെ സ്വന്തമാക്കിയിട്ടുള്ളത്. അഞ്ചു തോൽവി രുചിച്ചു.10 ഗോളുകൾ അടിച്ചപ്പോൾ 18 ഗോളുകൾ വഴങ്ങി.

ഈ യുദ്ധഭൂമിയിൽ ഇവാൻ ആശാൻ പലവട്ടം തോറ്റതാണ്🥵 ചരിത്രം മാറ്റിയെഴുതാൻ ബ്ലാസ്റ്റേഴ്‌സ് റെഡിയാണ്😍🔥

കൊമ്പൻമാരുടെ വമ്പൊടിഞ്ഞു🥵 ലീഡ് നേടിയ മത്സരം നാല് മിനിറ്റ് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് തോറ്റു..