in

ആദ്യ ടെസ്റ്റിലും രോഹിത് ക്യാപ്റ്റന്‍, രഹാനെ പുറത്ത്?? ഇനി രോഹിത് ശർമയുടെ കാലം..

ടെസ്റ്റ് ടീമിലെ പ്രധാനി ആവുന്നത് രോഹിത് ശർമയെ സംബന്ധിച്ച് മധുര പ്രതികാരമാണ്. ടെസ്റ്റിൽ ശോഭിക്കില്ല എന്ന് എഴുതി തള്ളപ്പെട്ട കാലം ഉണ്ടായിരുന്നു രോഹിതിന്.

Rahane Rohit

ടിട്വന്റി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിലും നായക അരങ്ങേറ്റത്തിനൊരുങ്ങി രോഹിത് ശർമ. ന്യൂസിലാന്റിനെതിരെ നടക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ നിന്നും വിരാട് കോലി വിട്ടു നിൽക്കും എന്നും രോഹിത് ശർമ ക്യാപ്റ്റന്‍ ആവുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വൈസ് ക്യാപ്റ്റന്‍ ആയിരുന്ന അജിൻക്യ രഹാനെയെ പിന്തള്ളി രോഹിതിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി കൈമാറുന്ന സാഹചര്യം ഇന്ത്യൻ ക്രിക്കറ്റിലെ അധികാര മാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്.

ലോകകപ്പിന് ശേഷം ടിട്വന്റി ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി കോലി പ്രഖ്യാപിച്ചിരുന്നു, പുതിയ ക്യാപ്റ്റൻ ആരെന്ന കാര്യത്തിൽ ഒഫിഷ്യൽ അറിയിപ്പ് വന്നിട്ടില്ല എങ്കിലും അത് രോഹിത് ശർമ ആണെന്ന കാര്യത്തിൽ സംശയങ്ങളില്ല. ലോകകപ്പിൽ സെമി ക്വാളിഫൈ ചെയ്യാതെ പോയതിനാൽ ഏകദിന ക്യാപ്റ്റന്‍ സ്ഥാനം കൂടി നഷ്ടമാവും എന്ന് പോലും റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.

Rahane Rohit

ഇടവേളകൾ ഇല്ലാതെ ബയോ ബബിൾ പ്രശ്നങ്ങൾ നേരിടുന്ന കോലി ഉൾപടുന്ന മുൻനിര താരങ്ങൾക്ക് ടിട്വന്റി പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്നു. ക്യാപ്റ്റൻസി മാറ്റം നടക്കുന്ന ടിട്വന്റി ഫോർമാറ്റിൽ ആദ്യ പരമ്പരയിൽ നിന്ന് തന്നെ വിട്ടുനിൽക്കാൻ രോഹിത് തയാറാവില്ല എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്. അതേ സമയം ആദ്യ ടെസ്റ്റിൽ നിന്ന് കൂടി വിരാട് മാറി നിൽക്കുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ രോഹിത് ക്യാപ്റ്റന്‍ ആവും എന്നും TOI പറയുന്നു.

നിലവിലെ വൈസ് ക്യാപ്റ്റനും, സ്ഥിര സ്റ്റാൻഡ് ഇൻ ക്യാപ്റ്റനുമായ അജിൻക്യ രഹാനയുടെ ടീമിലെ സ്ഥാനത്തിന്റെ കാര്യത്തിൽ കൂടി അവ്യക്ത ഉണ്ടാക്കുന്ന സാഹചര്യമാണ് ഇത്. വളരെ മോശം ഫോമിലൂടെ കടന്ന് പോയിരുന്ന രഹാനെ ഒരു പക്ഷേ ടീമിൽ നിന്ന് ട്രോപ് ചെയ്യപ്പെട്ടേക്കാം. ഡൊമസ്റ്റിക് ടിട്വന്റി ടൂർണമെന്റ് ആയ സയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനങ്ങൾ ആണെങ്കിലും ടെസ്റ്റ് ടീമിലെ സ്ഥാനം നിലനിർത്താൻ അത് മതിയാവില്ല.

ടെസ്റ്റ് ടീമിലെ പ്രധാനി ആവുന്നത് രോഹിത് ശർമയെ സംബന്ധിച്ച് മധുര പ്രതികാരമാണ്. ടെസ്റ്റിൽ ശോഭിക്കില്ല എന്ന് എഴുതി തള്ളപ്പെട്ട കാലം ഉണ്ടായിരുന്നു രോഹിതിന്. പക്ഷേ ടെസ്റ്റ് ടീമിന്റെ ഓപണർ ആയ ശേഷം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ഓപണർ ആയി 27 ഇന്നിങ്സ് കളിച്ച രോഹിത് 58 ആവറേജിൽ 1462 റൺസ് നേടിയിട്ടുണ്ട്.

മെസ്സിയെ ടീമിൽ ഉൾപ്പെടുത്തിയത് ‘ലജ്ജാകരം’- സ്റ്റെഫാൻ ബിറ്റൺ…

ഇരുകൈകൾകൊണ്ടും അത്ഭുത ബോളിങ് ലോകത്തിൻറെ ശ്രദ്ധാകേന്ദ്രമായി ഇന്ത്യൻ താരം