in

LOVELOVE LOLLOL CryCry OMGOMG

നിരാശപ്പെടുത്തി, എങ്കിലും മെസ്സി ക്ഷമയോടെയിരിക്കണം, ആ കാര്യത്തിന് ഇനിയും സമയമുണ്ടെന്ന് മുൻ പിസ്ജി താരം..

“നിങ്ങളുടെ പേര് ലയണൽ മെസ്സി എന്നായിരിക്കുമ്പോൾ നിങ്ങൾ കൂടുതൽ മികച്ച പ്രകടനം കാഴ്ച വെക്കണം, പ്രത്യേകിച്ച് ഗോളുകളുടെ കാര്യത്തിൽ, നിങ്ങൾ ക്ഷമയോടെയിരിക്കണം, നിങ്ങളുടെ പേര് ലിയോ മെസ്സി എന്നായിരിക്കുമ്പോഴും ഫുട്ബോൾ ലോകത്തിലെ അല്ലെങ്കിൽ എല്ലാ തലമുറകളിലെയും ഏറ്റവും മികച്ച കളിക്കാരനാണെങ്കിൽ പോലും പൊരുത്തപ്പെടാനുള്ള സമയം ഇനിയുമുണ്ട്,

Lionel Messi for PSG in UCL [Twiter]

പാരിസ് സെന്റ് ജർമയിൻ സൂപ്പർ താരമായ ലയണൽ മെസ്സിയിൽ നിന്ന് കൂടുതൽ നിർണ്ണായകമായ പ്രകടനം പ്രതീക്ഷിച്ചുവെന്നും, എന്നാൽ ലീഗ് വണ്ണിൽ മെസ്സിയുടെ പ്രകടനം നിരാശപ്പെടുത്തിയെന്നുമുള്ള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഫുട്ബോൾ പണ്ഡിറ്റും മുൻ പിസ്ജി താരവുമായ ജെറോം റോതേൻ,

ഒരു പുതിയ ടീമുമായും, ലീഗുമായും, പുതിയ ജീവിത സാഹചര്യങ്ങളുമായും പൊരുത്തപ്പെടുന്നത് ഏറെക്കുറെ സങ്കീർണ്ണവും ദൈർഘ്യമേറിയതുമായ കാര്യം തന്നെയാണെന്നും, ലയണൽ മെസ്സി ക്ഷമയോടെയിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

Lionel Messi for PSG in UCL [Twiter]

“മെസ്സിക്ക് സങ്കീർണ്ണമായ ആദ്യ നാല് മാസങ്ങളുണ്ടായിരുന്നു, എന്നാൽ അതിന് ശേഷവും അദ്ദേഹം നന്നായി കളിച്ചില്ല, ലീഗ് വണ്ണിൽ അദ്ദേഹം 11 മത്സരങ്ങൾ കളിച്ചു, ഇത് ലീഗിലെ ആദ്യ പാദ മത്സരങ്ങളുടെ പകുതിയോളം വരും, ലീഗ് വണ്ണിൽ നിരാശയുണ്ടാക്കുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ച വെക്കുന്നത്, കാരണം നമ്മൾ മെസ്സിയിൽ നിന്ന് കൂടുതൽ നിർണ്ണായകമായ പ്രകടനം പ്രതീക്ഷിച്ചു,”

“നിങ്ങളുടെ പേര് ലയണൽ മെസ്സി എന്നായിരിക്കുമ്പോൾ നിങ്ങൾ കൂടുതൽ മികച്ച പ്രകടനം കാഴ്ച വെക്കണം, പ്രത്യേകിച്ച് ഗോളുകളുടെ കാര്യത്തിൽ, നിങ്ങൾ ക്ഷമയോടെയിരിക്കണം, നിങ്ങളുടെ പേര് ലിയോ മെസ്സി എന്നായിരിക്കുമ്പോഴും ഫുട്ബോൾ ലോകത്തിലെ അല്ലെങ്കിൽ എല്ലാ തലമുറകളിലെയും ഏറ്റവും മികച്ച കളിക്കാരനാണെങ്കിൽ പോലും പൊരുത്തപ്പെടാനുള്ള സമയം ഇനിയുമുണ്ട്, പൊരുത്തപ്പെടുത്തൽ ഏറെക്കുറെ സങ്കീർണ്ണവും ദൈർഘ്യമേറിയതുമായ ഒരു കാര്യം തന്നെയാണ്,” – ജെറോം റോതേൻ പറഞ്ഞു.

“എംബാപ്പെയും ഹാലൻഡും ബെർണബുവിൽ കളിക്കാനാഗ്രഹിക്കുന്നു” -റയലിന്റെ ഭാവിയെ പറ്റി പരിശീലകൻ സംസാരിക്കുന്നു…

അമിതമായ ആത്മവിശ്വാസം വേണ്ട കഴിഞ്ഞ സീസണിലെ കാര്യം മറക്കണ്ട, ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ മുന്നറിയിപ്പ്!