തകർപ്പൻ വിജയത്തോടെ അർജന്റീന തോൽവി അറിയാതെ മുന്നോട്ട് കുതിക്കുന്നു. വെനിസ്വേലയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കു തോൽപ്പിച്ച് ഖത്തറിലേക്ക് രാജകീയമായി തന്നെ അർജന്റീന കുതിക്കുകയാണ്. അർജന്റീനക്ക് വേണ്ടി ഗോൺസാലസ്, ഡി മരിയ, മെസ്സി എന്നിവരാണ് ലക്ഷ്യം കണ്ടത്.
- “മെസ്സിയെ ഞാൻ കൂടുതൽ നന്നായി കാണുന്നുണ്ട്” -മെസ്സിയെ പറ്റി മനസ്സ് തുറന്ന് PSG സൂപ്പർ താരം
- സഞ്ജുവിനെ വിമർശിച്ചു മുൻ പാകിസ്ഥാൻ താരം…

മുപ്പതാം നമ്പറിൽ നിന്ന് പത്താം നമ്പറിലേക്ക് പരകായ പ്രവേശനം നടത്തിയ മെസ്സിയുടെ അഴിഞ്ഞാട്ടം തന്നെ ആയിരുന്നു ഇന്ന് കളിയിലുടനീളം അർജൻറീന ആരാധകർ കാണുവാൻ കഴിഞ്ഞത്. ഒരു നിമിഷം പോലും എതിരാളികളെ നിലനിർത്തുവാൻ അനുവദിക്കാത്ത വിധം ശക്തമായ ആക്രമണമായിരുന്നു അർജൻറീന അഴിച്ചുവിട്ടത്.
ഇന്നത്തെ മത്സരത്തോടെ ഒരു കാര്യം ഉറപ്പായി കഴിഞ്ഞു. 2022 ൽ ഏറ്റവും അഗ്രസീവായ ടീം അർജന്റീനയായിരിക്കും. അതുകൊണ്ടു തന്നെ ഏറ്റവും കിരീട സാധ്യതയും അവർക്കു തന്നെ. യൂറോപ്യൻ ശക്തികളുടെ കൂടെ ഏറ്റുമുട്ടുമ്പോൾ ഈ മികവ് എവിടെ വരെ പോകും എന്നതുമാത്രമാണ് കണ്ടറിയേണ്ടത്.