in , ,

കാലവും ഭാഗ്യവും തുണച്ചില്ല കൊമ്പന്മാർക്കു ഇനിയും കാത്തിരിക്കാം ISL കിരീടത്തിൽ മുത്തമിടാൻ…………….

നന്ദി കബ്റ -നന്ദി രാഹുൽ -നന്ദി സഹൽ -നന്ദി പൂട്ടിയ -നന്ദി അഡ്രിയാൻ ലൂണ -നന്ദി അൽവാരോ വാസ്‌ക്‌സ് -നന്ദി ജൊർഗ്ഗെ പെരേര -നന്ദി ലെസ്‌കോവിക് -നന്ദി ഗിൽ ഒരു ജനതയെ വീണ്ടും സ്വപ്നച്ചിറകിൽ ഏറ്റിയതിനു. നന്ദി കേരള ബ്ലാസ്റ്റേഴ്‌സ്……. നന്ദി മഞ്ഞപ്പട ……..

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളം ബ്ലാസ്റ്റേഴ്‌സ് തന്നെയായിരുന്നു മത്സരത്തിൽ മുന്നിട്ട് നിന്നിരുന്നതു. മികച്ച ഒരു പിടി അവരസങ്ങളും ഷോട്ടുകളും കണ്ട മത്സരത്തിൽ ഹൈദരാബാദും വിട്ടു കൊടുക്കാൻ ഒരുക്കമല്ലായിരുന്നു. മലയാളികളെ മൊത്തം ആവേശത്തിൽ ആറാടിച്ചു 69ആം മിനുട്ടിൽ രാഹുൽ നേടിയ ഗോളിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയതു മുതൽ കിരീടം കേരളത്തിലേക്ക് എന്ന പ്രതീക്ഷ ജനിച്ചിരുന്നു. മത്സരം ബ്ലാസ്റ്റേഴ്സിന്റെ വരുതിയിൽ ആയി എന്ന ഘട്ടത്തിൽ 88ആം മിനുട്ടിൽ ഒരു അപ്രതീക്ഷിത നീക്കത്തിലൂടെ ബ്ലാസ്റ്റേഴ്സിന്റെ സകല ആവേശവും കെടുത്തി ടവോര ഒരു കിടിലൻ ഷോട്ടിലൂടെ ഹൈദരാബാദിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നപ്പോൾ തകർന്നത് ഒരു ജനതയുടെ വർഷങ്ങളായുള്ള കാത്തിരിപ്പായിരുന്നു. തുടർന്ന് പെനാൽറ്റിയിൽ മറ്റൊരു കിരീടം കൂടി കൈവിട്ടപ്പോൾ നിരാശരായതു മഞ്ഞപ്പടയുടെ ആരാധകവൃദ്ധം ഒന്നടങ്കം ആയിരുന്നു.

തള്ളി പറഞ്ഞവരും പുച്ഛിച്ചു തള്ളിയവരും വെട്ടി നിരത്തിയവരെയും നിഷ്പ്രഭരാക്കി ഫൈനലിലേക്ക് മുന്നേറിയപ്പോൾ മുതൽ കിരീടം സ്വപ്നം കണ്ടിരുന്നു മുഴുവൻ ബ്ലാസ്റ്റേഴ്‌സ് ആരാധകരും. ഇവാൻ വുക്കുവനൊവിച്‌ എന്ന മാനേജരുടെ ആത്മവിശ്വാസം സ്പുരിക്കുന്ന വാക്കുകൾ കൂടിയായപ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് പ്രതീക്ഷിച്ചിരുന്നില്ല മഞ്ഞപ്പട.

കേരള ബ്ലാസ്റ്റേഴ്‌സ് ഗോളി ഗിൽ എന്തു മനോഹരമായാണ് ഇന്ന് കളിച്ചതു ഒരു രക്ഷക പരിവേഷം ആയിരുന്നു ഗോൾ വലക്കു മുന്നിൽ അദ്ദേഹത്തിന്, ഫ്രീ കിക്ക് അടക്കം മികച്ച ഒരു പിടി അസാധ്യ സെയ്‌വുകളാണ് അദ്ദേഹം മഞ്ഞപ്പടക്കായി നേടിയത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ത്രസിപ്പിക്കുന്ന ആരാധക കൂട്ടായ്മക്കുള്ള അംഗീകാരം ആണ് ഈ ടീമിന്റെ വളർച്ച. ഏതൊരു എതിരാളിയോടും മുട്ടി നിൽക്കാൻ പറ്റുന്ന ടീമായി അവർ വളർന്നിരിക്കുന്നു. ഹീറോ ISL ഫൈനലിൽ മറ്റൊരു മലയാളി കൂടി ഗോൾ കണ്ടെത്തിയിരിക്കുന്നു എന്നതും മഞ്ഞപ്പട യുടെ മലയാളി കരുത്തിനെ വരച്ചിടുന്നു. പെനാൽറ്റി യിൽ വിജയം കൈവിട്ടെങ്കിലും ഈ ടീമിൽ വിശ്വാസം വാനോളം ആണ്. വേണ്ട മാറ്റങ്ങൾ വരുത്തി ടീം മെച്ചപ്പെടുത്തിയാൽ ഇനിയും ഉയരങ്ങൾ താണ്ടാൻ ബ്ലാസ്റ്റേഴ്സിന് സാധിക്കും.

നന്ദി ആൺ പെൺ വലിപ്പ ചെറുപ്പ വെത്യാസം ഇല്ലാതെ ഓരോ മലയാളികളും ഫുട്‍ബോൾ എന്ന പദത്തിനൊപ്പം ചേർത്ത് നിർത്തുന്ന ടീം ആയി രൂപാന്തര പെട്ടതിനു. ഓരോ മലയാളിയുടെയും വികാരം ആയതിനു. സുദ്ധര നിമിഷങ്ങൾ കളിക്കളത്തിൽ സമ്മാനിച്ചതിന്.

നന്ദി കബ്റ -നന്ദി രാഹുൽ -നന്ദി സഹൽ -നന്ദി പൂട്ടിയ -നന്ദി അഡ്രിയാൻ ലൂണ -നന്ദി അൽവാരോ വാസ്‌ക്‌സ് -നന്ദി ജൊർഗ്ഗെ പെരേര -നന്ദി ലെസ്‌കോവിക് -നന്ദി ഗിൽ ഒരു ജനതയെ വീണ്ടും സ്വപ്നച്ചിറകിൽ ഏറ്റിയതിനു.

നന്ദി കേരള ബ്ലാസ്റ്റേഴ്‌സ്……. നന്ദി മഞ്ഞപ്പട ……..

കേരള ബ്ലാസ്റ്റേഴ്‌സിൻ അഭിനന്ദനവുമായി മുഖ്യമന്ത്രി..

എൽ ക്ലാസിക്കോയിൽ ബ്ലൊഗ്രാന ക്ലാസിക്ക്