ക്ലബ് വേറെ രാജ്യം വേറെ എന്ന് ബ്രസീലിയൻ പരിശീലകൻ ടിറ്റെ. നെയ്മറിനെ കഴിഞ്ഞ ദിവസം പാരിസ് സൈന്റ് ജർമൻ ആരാധകർ കൂവിയിരുന്നു. ഇത് ബ്രസീലിന് വേണ്ടിയുള്ള നെയ്മറിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായിയാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
നെയ്മറിന് ദേശീയ ടീമിൽ വളരെക്കാലമായി ഒരു സ്ഥാനമുണ്ട് , അതിനാൽ അദ്ദേഹത്തിന് തന്റെ സർഗ്ഗാത്മകതയെ ശക്തിപ്പെടുത്താൻ കഴിയും.അത് കൊണ്ട് തന്നെ അദ്ദേഹത്തിനെ മറ്റ് കാര്യങ്ങൾ ഒന്നും ബാധിക്കില്ല.
“ടീമിലെ ഐക്യമാണ് ഞങ്ങൾക്ക് പ്രധാനം. സന്തുലിതാമായ ടീമായി കളിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ക്രിയാത്മകമായും സന്തുലിതമായും കളിക്കാൻ ഞങ്ങൾക്ക് സാധിക്കുമെന്ന് എന്ന് ടിറ്റെ കൂട്ടിച്ചേർത്തു.
നെയ്മർ കൂടെ ഉള്ളത് അഭിമാനകരമാണ്.നെയ്മർ കൂടെയുണ്ടെങ്കിൽ നമുക്ക് കൂടുതൽ ശക്തി ലഭിക്കുമെന്ന് ബ്രസീലിയൻ താരം പക്വെറ്റ പ്രതികരിച്ചു.
നാളെ ഇന്ത്യൻ സമയം പുലർച്ചെ അഞ്ചു മണിക്കാണ് ബ്രസീൽ ചിലി ലോകകപ്പ് യോഗ്യത മത്സരം. മേഖലയിൽ നിന്ന് ബ്രസീൽ നേരത്തെ തന്നെ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയിരുന്നു.