ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടർ മത്സരത്തിൽ ദക്ഷിണകൊറിയയെ പരാജയപ്പെടുത്തിയതിനു ശേഷം ബ്രസീൽ താരങ്ങൾ നടത്തിയ ഡാൻസിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ബ്രസീൽ എതിരാളികളെ പരിഹസിക്കും വിധമാണ് ഡാൻസ് കളിച്ചത് എന്നതായിരുന്നു ബ്രസീലിനെതിരെ പലരും ഉന്നയിച്ച വിമർശനം. വിമർശനങ്ങൾ വ്യാപകമായതോടെ ടീമിന് പിന്തുണയുമായി പല ബ്രസീൽ താരങ്ങളും രംഗത്ത് വന്നിരുന്നു.
ഇത് ബ്രസീലിനെ സന്തോഷിപ്പിക്കാൻ ഉള്ള ഡാൻസ് മാത്രമാണ് എന്നും അതിനപ്പുറം എതിരാളികളെ പരിഹസിക്കുക എന്ന ലക്ഷ്യം ആ ഡാൻസിന് ഇല്ല എന്ന് ബ്രസീൽ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ കൂടുതൽ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ.
ബ്രസീൽ താരങ്ങൾ ഡാൻസ് കളിക്കുന്നതിന് വിമർശിക്കുന്നവർക്ക് ബ്രസീലിന്റെ ചരിത്രവും സംസ്കാരവും അറിയില്ല എന്നാണ് ബ്രസീൽ പരിശീലകൻ ടിറ്റെ പറഞ്ഞത്. തന്നെ നൃത്തം ചെയ്യാൻ വിളിച്ചാൽ താനും താരങ്ങൾക്കൊപ്പം നൃത്തം വെക്കുമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണകൊറിയക്കെതിരായ മത്സരത്തിനുശേഷം ബ്രസീൽ താരങ്ങൾക്ക് ഒപ്പം ടിറ്റെയും ഡാൻസ് ചെയ്തിരുന്നു.
താൻ ഇനിയും നൃത്തം വെക്കുമെന്നും ഇത് തന്റെ ടീം അല്ല എന്നും ബ്രസീലിന്റെ ദേശീയ ടീം ആണ്. ബ്രസീൽ ടീമിന് ചില ചരിത്രവും സംസ്കാരവും ഉണ്ടെന്നും വിമർശിക്കുന്നവർക്ക് അതൊന്നും അറിയില്ലായിരുന്നു അവർ ഒന്നും മറുപടി അർഹിക്കുന്നില്ല എന്നുമാണ് ടിറ്റെയുടെ മറുപടി.
അതേസമയം ഖത്തർ ലോകകപ്പിൽ ഇന്ന് ക്രൊയേഷിയെ നേരിടാൻ ഒരുങ്ങുകയാണ് കരുത്തരായ ബ്രസീൽ ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ അർജന്റീന നെതർലാൻഡ് മത്സരത്തിലെ വിജയികളെ ആയിരിക്കും ബ്രസീൽ സെമി ഫൈനലിൽ നേരിടുക.