കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുട്ബോൾ ലോകത്തെ ചർച്ച വിഷയമാണ് നെയ്മറുടെ കൂടുമാറൽ. നെയ്മറാണ് പി എസ് ജി യിലെ പ്രശ്നകാരൻ എന്ന് പറഞ്ഞു വാർത്തകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ നെയ്മറിന് പിന്തുണയുമായി തന്റെ ദേശിയ ടീം പരിശീലകൻ ടിറ്റെ രംഗത്ത് വന്നിരിക്കുകയാണ്.
പ്രമുഖ ഫുട്ബോൾ പേജായ ഡെയിലി മെയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.സെക്സ്റ്റ എക്സ്ട്രല എന്നാ പോഡ്കാസറ്റിന് കൊടുത്ത അഭിമുഖത്തിലാണ് ടിറ്റെ മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
അവൻ ഒരു പ്രശ്നമല്ല.അവൻ ഒരു പരിഹാരമാണ്. അവിടെ അവൻ കൂടുതൽ തെറ്റുകൾ വരുത്തുമെന്ന് ചിലപ്പോൾ അവർ പറയുന്നു.സെൻട്രൽ മേഖലകളിൽ നെയ്മർ തെറ്റുകൾ വരുത്തും, എന്നാൽ തന്റെ ക്രിയേറ്റീവ് ഔട്ട്പുട്ടും ടീമിന് നൽകുന്ന നേട്ടങ്ങളും ഇത് ഓഫ്സെറ്റ് ചെയ്യുന്നതാണെന്ന് താൻ വിശ്വസിക്കുന്നു.
അവന്റെ സ്ഥാനം അവനെ കൂടുതൽ തെറ്റുകൾ വരുത്തുന്നു. കാരണം അവൻ അത് ക്രിയാത്മകമായി ചെയ്യുമ്പോൾ, അവൻ നിർണായകമാകും.ഒരു പരിശീലകൻ നെയ്മറെ ടീമിൽ തിരഞ്ഞെടുത്തിലെങ്കിൽ അദ്ദേഹത്തിനെ കഴുത എന്ന് വിളിക്കണം എന്നും ടിറ്റെ കൂട്ടിച്ചേർത്തു.