ബാഴ്സലോണ ടീമിന് ധൈര്യം കുറവാണെന്നും, ബാഴ്സയുടെ പ്രശ്നം ഫുട്ബോൾ അല്ലെന്നും മറിച്ച് മാനസികമായ പ്രശ്നങ്ങളാണെന്നും വെളിപ്പെടുത്തിരിക്കുകയാണ് ബാഴ്സലോണയുടെ പരിശീലകനായ സാവി ഹെർണാണ്ടസ്.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ സൂപ്പർ താരമായ ലയണൽ മെസ്സി ക്ലബ്ബ് വിട്ടതിനു ശേഷമാണ് ഫുട്ബോൾ ലോകത്തെ അതിശയപ്പെടുത്തും വിധം ബാഴ്സലോണ ടീം ചീട്ടു കൊട്ടാരം തകർന്നടിയുന്നത് പോലെ തകർന്നടിഞ്ഞത്, തൊട്ടുപിന്നാലെ പരിശീലകനായ റൊണാൾഡ് കൂമാനെ പുറത്താക്കി ക്ലബ്ബ് ഇതിഹാസമായ സാവി ഹെർണാണ്ടസിനെ ബാഴ്സ ക്ലബ്ബ് നേതൃത്വം ക്യാമ്പ് നൂവിലെത്തിച്ചു.
“ഫുട്ബോൾ കളിക്കുക എന്നതല്ല പ്രശ്നം, ബാഴ്സക്ക് മാനസികമായ പ്രശ്നമാണ്, അവർ ഇതിൽ വിശ്വസിക്കണം, അതാണ് എന്റെ ജോലിയും, ധൈര്യമുള്ളവരായിരിക്കാൻ നമ്മൾ അവരെ പ്രോത്സാഹിപ്പിക്കണം, ബാഴ്‌സലോണയിൽ 6/10 അല്ലെങ്കിൽ 7/10 മാർക്ക് വാങ്ങി കളിക്കുന്നത് വിലമതിക്കുന്നതല്ല, നിങ്ങൾ ഏറ്റവും മികച്ചത് ലക്ഷ്യം വയ്ക്കണം.”
“ധൈര്യമാണ് ബാഴ്സക്ക് നഷ്ടമായത്, ഉയർന്ന ധൈര്യം വേണം – കുറച്ച് ധൈര്യമല്ല, കാരണം ബാഴ്‌സലോണ ചെയ്യുന്നത് അങ്ങനെയല്ല, ധൈര്യത്തോടെ കളിക്കുകയും മത്സരം മനസ്സിലാക്കുകയും വേണം, നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ നിന്ന് നമ്മൾ ഒരുപാട് അകലെയല്ല.”
“ഈ സ്‌ക്വാഡിന് മത്സരിക്കാനും കിരീടങ്ങൾ നേടാനുമുള്ള നിലവാരമുണ്ട്, ബയേണുമായുള്ള മത്സരത്തിൽ ഒരു മാനസിക വശം കൂടി ഉണ്ടായിരുന്നു, അതുമാത്രമല്ല ശീലങ്ങൾ നഷ്‌ടപ്പെട്ടു എന്നതിന്റെ സൂചനയും ഉണ്ടായിരുന്നു.” – സാവി പറഞ്ഞു.
നിലവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായ ബാഴ്സലോണ ലാലിഗ പോയന്റ് ടേബിളിൽ 15 മത്സരങ്ങളിൽ നിന്ന് 23 പോയന്റുമായി എട്ടാം സ്ഥാനത്താണ്, ബാഴ്സലോണയുടെ മോശം പ്രകടനം ആരാധകർക്ക് വളരെയധികം നിരാശയാണ് സമ്മാനിക്കുന്നത്.