ലോകഫുട്ബോളിന് നിരവധി മികച്ച ഓർമ്മകൾ സമ്മാനിച്ച 2021 എന്ന വർഷത്തോടെ നമ്മൾ വിട പറയുകയാണ്, സെർജിയോ അഗ്യൂറോ, വെയിൻ റൂണി, ആര്യൻ റോബൻ തുടങ്ങി മികച്ച ഫുട്ബോൾ താരങ്ങൾ ഫുട്ബോളിനോട് വിട പറഞ്ഞ വർഷമായിരുന്നു ഇത്,
നിരവധി വിമർശനങ്ങൾക്കും ഒരുപാട് വർഷങ്ങൾക്കും ശേഷം യൂറോ കപ്പ് നേടിയ റോബെർട്ടോ മാൻസീനി പരിശീലകനായ ഇറ്റലി, കൂടാതെ 28 വർഷത്തിന്റെ കാത്തിരിപ്പിനു ശേഷം ഒരു ഇന്റർനാഷണൽ കിരീടം ചൂടിയ അർജന്റീന, തോമസ് ട്യൂഷൽ എന്ന മാന്ത്രിക പരിശീലകന്റെ കീഴിൽ ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയതുമെല്ലാം ഈ വർഷമാണ്,
ക്രിസ്റ്റ്യാനോ റൊണാൾഡോ – ലയണൽ മെസ്സി യുഗത്തിൽ നിന്നും മാറി ലോകഫുട്ബോളിലെ മറ്റു സൂപ്പർ താരങ്ങളെല്ലാം മിന്നുന്ന ഫോമിൽ കളിച്ച വർഷം കൂടിയാണ് 2021, റോബർട്ട് ലെവന്റോസ്കി, മുഹമ്മദ് സലാ, കരീം ബെൻസെമ തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണ് കഴിഞ്ഞ വർഷങ്ങളിലായി കളിച്ചുകൊണ്ടിരിക്കുന്നത്,
കൂടാതെ യുവതാരങ്ങളായ വിനീഷ്യസ് ജൂനിയർ, കയ്ലിയൻ എംബാപ്പെ, എർലിംഗ് ഹാലൻഡ് എന്നിവരെല്ലാം വരവറിയിച്ചു കഴിഞ്ഞു, അതേസമയം പ്രശസ്ത മാധ്യമമായ ഗാർഡിയൻ 2021 വർഷത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച 100 താരങ്ങളുടെ ഒരു ലിസ്റ്റ് പുറത്ത് വിട്ടിരിക്കുന്നു, അതിൽ ആദ്യത്തെ 50 സ്ഥാനങ്ങളിലുള്ളവർ ഇങ്ങനെയാണ്…
50. സീസർ അസ്പിലിക്യൂറ്റ (ചെൽസി)
49. മെംഫിസ് ഡിപേ (ബാഴ്സലോണ)
48. അന്റോണിയോ റൂഡിഗർ (ചെൽസി)
47. കൈ ഹാവർട്സ് (ചെൽസി)
46. റോഡ്രിഗോ ഡി പോൾ (അത്ലറ്റിക്കോ മാഡ്രിഡ്)
45. ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി)
44. മാർക്വിനോസ് (പാരീസ് സെന്റ് ജെർമെയ്ൻ)
43. വിർജിൽ വാൻ ഡിജ്ക് (ലിവർപൂൾ)
42. അൽഫോൻസോ ഡേവീസ് (ബയേൺ മ്യൂണിക്ക്)
41. സെർജ് ഗ്നാബ്രി (ബയേൺ മ്യൂണിക്ക്)
40. ലൂക്കാ മോഡ്രിച്ച് (റയൽ മാഡ്രിഡ്)
39. സൺ ഹ്യൂങ്-മിൻ (ടോട്ടനം)
38. അഷ്റഫ് ഹക്കിമി (പാരീസ് സെന്റ് ജെർമെയ്ൻ)
37. മാർക്കോ വെറാട്ടി (പാരീസ് സെന്റ് ജെർമെയ്ൻ)
36. മാനുവൽ ന്യൂയർ (ബയേൺ മ്യൂണിക്ക്)
35. ഇൽകെ ഗുണ്ടോഗൻ (മാഞ്ചസ്റ്റർ സിറ്റി)
34. ട്രെന്റ് അലക്സാണ്ടർ-അർനോൾഡ് (ലിവർപൂൾ)
33. യാൻ ഒബ്ലാക്ക് (അത്ലറ്റിക്കോ മാഡ്രിഡ്)
32. ഏഞ്ചൽ ഡി മരിയ (പാരീസ് സെന്റ് ജെർമെയ്ൻ)
31. വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്)
30. ലൗടാരോ മാർട്ടിനെസ് (ഇന്റർ മിലാൻ)
29. റഹീം സ്റ്റെർലിംഗ് (മാഞ്ചസ്റ്റർ സിറ്റി)
28. തോമസ് മുള്ളർ (ബയേൺ മ്യൂണിക്ക്)
27. മേസൺ മൗണ്ട് (ചെൽസി)
26. നിക്കോളോ ബാരെല്ല (ഇന്റർ മിലാൻ)
25. ഫിൽ ഫോഡൻ (മാഞ്ചസ്റ്റർ സിറ്റി)
24. ജോർജിയോ ചില്ലിനി (യുവന്റസ്)
23. സാദിയോ മാനെ (ലിവർപൂൾ)
22. ലിയനാർഡോ ബോണൂച്ചി (യുവന്റസ്)
21. പെഡ്രി (ബാഴ്സലോണ)
20. എഡ്വാർഡ് മെൻഡി (ചെൽസി)
19. ലൂയിസ് സുവാരസ് (അത്ലറ്റിക്കോ മാഡ്രിഡ്)
18. ജോഷ്വ കിമ്മിച്ച് (ബയേൺ മ്യൂണിക്ക്)
17. ഫെഡറിക്കോ ചീസ (യുവന്റസ്)
16. ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്)
15. ഹാരി കെയ്ൻ (ടോട്ടനം)
14. റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി)
13. നെയ്മർ ജൂനിയർ (പാരീസ് സെന്റ് ജെർമെയ്ൻ)
12. ജിയാൻലുഗി ഡോണരുമ്മ (പാരീസ് സെന്റ് ജെർമെയ്ൻ)
11. റൊമേലു ലുക്കാക്കു (ചെൽസി)
10. കെവിൻ ഡി ബ്രൂയിൻ (മാഞ്ചസ്റ്റർ സിറ്റി)
9. എൻഗോലോ കാന്റെ (ചെൽസി)
8. ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്)
7. എർലിംഗ് ഹാലൻഡ് (ബൊറൂസിയ ഡോർട്ട്മുണ്ട്)
6. കൈലിയൻ എംബാപ്പെ (പാരീസ് സെന്റ് ജെർമെയ്ൻ)
5. ജോർജിഞ്ഞോ (ചെൽസി)
4. കരിം ബെൻസെമ (റിയൽ മാഡ്രിഡ്)
3. മുഹമ്മദ് സലാ (ലിവർപൂൾ)
2. ലയണൽ മെസ്സി (പാരീസ് സെന്റ് ജെർമെയ്ൻ)
1. റോബർട്ട് ലെവൻഡോവ്സ്കി (ബയേൺ മ്യൂണിക്ക്)