in

LOLLOL

ഏറ്റവും കൂടുതൽ ദിവസങ്ങൾ പരിക്കും മറ്റ് കാരണങ്ങൾ കൊണ്ടും നഷ്ടപെട്ട എട്ടു ചെകുത്താന്മാർ…

ജനുവരി 3 ന്ന് നടന്ന വോൾവസിന് എതിരെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ബൂട്ട് കെട്ടിയ ഫിൽ ജോൺസ് 712 ദിവസങ്ങൾക്ക് ശേഷമായിരുന്നു യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് ലൈൻ അപ്പിലേക്ക് തിരകെ എത്തിയത്. മറ്റു ക്ലബ്കളിലേക്ക് പോയിട്ട് തിരകെ യുണൈറ്റഡിലേക്ക് എത്തിയ പോഗ്ബ യെ പോലെ ഉള്ള താരങ്ങളെ മാറ്റി നിർത്തി കൊണ്ട് നമുക്ക് പരിശോധിക്കാം യുണൈറ്റഡിൽ തന്നെ ആയിരിക്കുമ്പോൾ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഇടയിൽ ഏറ്റവും കൂടുതൽ മൽസരങ്ങൾ നഷ്ടപെട്ട താരങ്ങളെ പറ്റി..

1. ലൂക്ക് ഷാ;  2015 സെപ്റ്റംബറിൽ പി എസ് വി ക്ക് എതിരെ നടന്ന മത്സരത്തിൽ കാലിന് ഗുരുതരമായി പരിക്ക് പറ്റിയതിന് ശേഷം 11 മാസങ്ങൾക്കു ശേഷമാണ് ലൂക്ക് ഷാ ഒരു പ്രീമിയർ ലീഗ് മത്സരത്തിന്ന് ബൂട്ട് കെട്ടുന്നത്.2018-19 സീസണിൽ മാറ്റ് ബസ്ബി പ്ലയെർ ഓഫ് ദി ഇയർ അവാർഡിന് അർഹനായ അദ്ദേഹം ഒരു യൂറോപ്പ ലീഗ് വിജയത്തിലും പങ്കാളിയായി

2. വെസ് ബ്രൗൺ; 1999-2000 കാലഘട്ടത്തിൽ പരിക്ക് കാരണം 500 ദിവസമാണ് അദ്ദേഹത്തിൻ രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് ഇടയിൽ നഷ്ടമായതു. യുണൈറ്റഡിന് ഒപ്പം അഞ്ചു പ്രീമിയർ ലീഗും രണ്ട് ചാമ്പ്യൻസ് ലീഗും നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്

3. ഗാരി നെവിൽ; ;മാർച്ചു 2007 ന്ന് ബോൾട്ടൻ എതിരെ പരിക്ക് പറ്റിയ നെവിൽ പിന്നെ അഞ്ചു മാസങ്ങൾക്കു ശേഷമാണ് യുണൈറ്റഡിന് വേണ്ടി പ്രീമിയർ ലീഗിൽ ബൂട്ട് കെട്ടിയത്. യുണൈറ്റഡിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന ഇദ്ദേഹം 8 പ്രീമിയർ ലീഗും രണ്ടു ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിട്ടുണ്ട്

Aavesham CLUB Facebook Group

4. ഒലെ ഗുണ്ണർ സോൾസ്ക്സ്ഷൈർ; ലോകം കണ്ട എക്കാലത്തെയും മികച്ച സൂപ്പർ സബിന് പ്രീമിയർ ലീഗിൽ 2004 മുതൽ 2005 വരെ പരിക്ക് കാരണം നഷ്ടപെട്ടത് ഏതാണ്ട് ഒരു വർഷം തന്നെയായിരുന്നു . തന്റെ മികവിൽ വിജയിച്ച ഒരു യൂ സി ൽ അടക്കം ആറു പ്രീമിയർ ലീഗും ഒലെ സ്വന്തമാക്കിട്ട് ഉണ്ട്.

5. റോണ്ണി ജോൺസെൻ; 1999 മുതൽ 2000 വരെ ഒള്ള കാലഘട്ടത്തിൽ പരിക്ക് കാരണം അദ്ദേഹത്തിന് ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ പോലും ബൂട്ട് കെട്ടാൻ സാധിച്ചില്ല. യുണൈറ്റഡിന് വേണ്ടി മൂന്നു പ്രീമിയർ ലീഗും ഒരു യൂ സി ലും സ്വന്തമാക്കൻ റോണ്ണി ക്ക് കഴിഞ്ഞിട്ട് ഉണ്ട്.

6.റോയ് കീൻ; യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ.1997 മുതൽ 1998 വരെ പരിക്ക് കാരണം ചെകുത്താന്മാർക്ക് വേണ്ടി ബൂട്ട് കെട്ടാൻ കഴിഞ്ഞിരുന്നില്ല.7 പ്രീമിയർ ലീഗും ഒരു ചാമ്പ്യൻസ് ലീഗും ചെകുത്താൻ കോട്ടയിൽ എത്തിച്ചതിൽ നിർണായക പങ്ക് വഹിച്ച താരമാണ് റോയ് കീൻ.

7. എറിക് കാന്റോണ; എറിക് കാന്റോണ ക്ക് മത്സരങ്ങൾ നഷ്ടപെട്ടത് പരിക്കിന്റെ പേരിലായിരുന്നില്ല. മറിച്ചു ക്രിസ്റ്റൽ പാലസിൻ എതിരെ നടന്ന മത്സരത്തിൽ ഒരു ക്രിസ്റ്റൽ പാലസ് ആരാധകനെ തൊഴിച്ചതിന്റെ പേരിൽ എട്ടു മാസം സസ്പെന്ഷന് കിട്ടിയത് കൊണ്ടായിരുന്നു.4 പ്രീമിയർ ലീഗും ബാലൻ ഡിയോർ ലിസ്റ്റിലെ മൂന്നാം സ്ഥാനവുമാണ് കാന്റോണായുടെ പ്രധാന നേട്ടങ്ങൾ

8. റിയോ ഫെർഡിനാണ്ട്.; യുണൈറ്റഡിന്റെ ഏറ്റവും മികച്ച ഡിഫെൻഡർമാരിൽ ഒരാളായ റിയോക്ക് 2004 ജനുവരിയിൽ ഡ്രഗ് ടെസ്റ്റിൽ പങ്ക് എടുക്കാത്തതിന്റെ പേരിലാണ് വിലക്ക് ലഭിച്ചത്. തുടർന്ന് 2004 സെപ്റ്റംബറിലാണ് റിയോ അടുത്ത പ്രീമിയർ ലീഗ് മത്സരം കളിക്കുന്നത്

ട്രിപ്പിയർ തുടക്കം മാത്രമായിരുന്നു, അടുത്ത വമ്പൻ സൈനിങ്ങിന് ന്യൂകാസിൽ ബിഡ് തുടങ്ങി…

ഓരോ ബ്ലാസ്റ്റേഴ്സ് താരത്തിന്റെയും ഇതുവരെയുള്ള പ്രകടനം എങ്ങനെ സമ്പൂർണ്ണ വിലയിരുത്തൽ…