in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ഹ്യൂമേട്ടനും പെകൂസനും ലിസ്റ്റിൽ, ഒന്നാമനായി അഡ്രിയാൻ ലൂണ?

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ തവണ കുപ്പായമണിഞ്ഞ അഞ്ച് വിദേശ താരങ്ങൾ ആരൊക്കെയാണെന്നാണ് നമ്മൾ ഇന്നിവിടെ പരിശോധിക്കുന്നത്, നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ക്രോയേഷ്യൻ ഡിഫെൻഡർ മാർക്കോ ലെസ്‌കോവിച്ചാണ് (29 മത്സരങ്ങൾ) അഞ്ചാമത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ കിരീടം വെക്കാത്ത രാജാക്കന്മാരായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിലവിൽ തുടർച്ചയായ നാല് മത്സരങ്ങൾ വിജയിച്ചുകൊണ്ട് വിജയതേരിലേറി കുതിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെയാണ് ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ചത്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടി ബൂട്ട് കെട്ടിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ക്ലബിന് വേണ്ടി കുപ്പായമണിയുന്ന വിദേശ താരമെന്ന റെക്കോർഡ് ഉറുഗായ് താരം അഡ്രിയാൻ ലൂണ സ്വന്തമാക്കിയിരുന്നു.

ഫ്രഞ്ച് ഇന്റർനാഷണൽ മുൻ താരമായിരുന്ന സെഡ്രിക് ഹെങ്ബർട്ടിന്റെയും ഘാന താരം പെകൂസനിന്റെയും 30 മത്സരങ്ങൾ എന്ന റെക്കോർഡാണ് അഡ്രിയാൻ ലൂണ സീസണിൽ മറികടന്നത്, നിലവിൽ 33 മത്സരങ്ങളിലാണ് ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടി കുപ്പായമണിഞ്ഞത്.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ തവണ കുപ്പായമണിഞ്ഞ അഞ്ച് വിദേശ താരങ്ങൾ ആരൊക്കെയാണെന്നാണ് നമ്മൾ ഇന്നിവിടെ പരിശോധിക്കുന്നത്, നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന ക്രോയേഷ്യൻ ഡിഫെൻഡർ മാർക്കോ ലെസ്‌കോവിച്ചാണ് (29 മത്സരങ്ങൾ) അഞ്ചാമത്.

29 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്വന്തം കനേഡിയൻ താരം ഹ്യൂമേട്ടനാണ് നാലാമത്. 30 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി കളിച്ച ഘാന താരം പെകൂസനും ഹെങ്ബർട്ടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഒന്നാം സ്ഥാനത്ത് നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടി തുടർച്ചയായ രണ്ടാം സീസണിലും പന്ത് തട്ടുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് 33 മത്സരങ്ങളിൽ കൊമ്പൻമാർക്ക് വേണ്ടി കുപ്പായമണിഞ്ഞു റെക്കോർഡ് നേടിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ബൂട്ട് കെട്ടിയ അഞ്ച് താരങ്ങൾ ഇതാ :

?? Adrian Luna – 33*
?? Cedric Hengbart – 30
?? Courage Pekuson – 30
?? Iain Hume – 29
?? Marko Leskovic – 29*

ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പവർ? ഏഷ്യയിൽ നമ്പർ വൺ ബ്ലാസ്റ്റേഴ്‌സ്..

ലൂണയെ റാഞ്ചാമെന്ന് ആരും കരുതേണ്ട; ബ്ലാസ്റ്റേഴ്‌സിനൊപ്പം ദീർഘകാലം തുടരുമെന്ന് ലൂണ; വമ്പൻ പ്രഖ്യാപനം