in ,

OMGOMG LOLLOL CryCry LOVELOVE AngryAngry

എതിർപോസ്റ്റിലേക്ക് ഷോട്ട് അടിക്കാൻ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മടിക്കുന്നുവോ?

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്ത് റൗണ്ട് പോരാട്ടങ്ങൾ പിന്നിടവേ ഐഎസ്എലിൽ ഇതുവരെ സീസണിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ അടിച്ച താരങ്ങൾ ആരൊക്കെയാണെന്നാണ് നമ്മൾ ഇന്നിവിടെ നോക്കുന്നത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ സീസൺ പാതിവഴി പിന്നിടവേ ഏറെ ആവേശത്തോടെയും വാശിയോടെയുമാണ് ഓരോ ടീമുകളും എല്ലാ മത്സരങ്ങളെയും നോക്കികാണുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്ത് റൗണ്ട് പോരാട്ടങ്ങൾ പിന്നിടവേ ഐഎസ്എലിൽ ഇതുവരെ സീസണിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ അടിച്ച താരങ്ങൾ ആരൊക്കെയാണെന്നാണ് നമ്മൾ ഇന്നിവിടെ നോക്കുന്നത്.

ആദ്യത്തെ പത്ത് താരങ്ങളുടെ ലിസ്റ്റ് എടുത്തുനോക്കുകയാണെങ്കിൽ ഭൂരിഭാഗവും വിദേശ താരങ്ങളാണെന്ന് നമുക്ക് കാണാനാവും. ഈസ്റ്റ്‌ ബംഗാൾ വിദേശ താരമായ ക്ലീറ്റൻ സിൽവയാണ് 9 കളിയിൽ നിന്ന് 30 ഷോട്ടുമായി പട്ടികയിൽ ലീഡ് ചെയ്യുന്നത്.

10 കളിയിൽ നിന്നും 30 ഷോട്ടുമായി ഹൈദരാബാദ് എഫ്സിയുടെ സ്റ്റാർ സ്ട്രൈകർ ബർതലോമിയോ ഓഗ്ബച്ച രണ്ടാം സ്ഥാനത്താണ് തുടരുന്നത്, തൊട്ടുപിന്നിലായി 9 കളിയിൽ നിന്നും 29 ഷോട്ടുമായി മുംബൈ സിറ്റി എഫ്സിയുടെ സ്കോടീഷ് താരം ഗ്രേഗ് സ്റ്റുവാർട് ആണ് മൂന്നാം സ്ഥാനത്ത്.

മുംബൈ സിറ്റി എഫ്സിയുടെ മൂന്നു താരങ്ങൾ ആദ്യ പത്തിൽ ഇടം നേടിയപ്പോൾ എടികെ മോഹൻ ബഗാൻ, എഫ്സി ഗോവ എന്നിവരുടെ രണ്ട് താരങ്ങൾ വീതവും ലിസ്റ്റിൽ ഇടം നേടി. അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഒരു താരം പോലും ആദ്യ പത്തിൽ ഇടം നേടിയില്ല.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഷോട്ടുകൾ നേടിയ താരങ്ങളുടെ ലിസ്റ്റ് ഇതാ :

ഐഎസ്എലിലെ മികച്ച താരം ആരാകും? ലൂണയും ഇവാനും ലിസ്റ്റിൽ

അഡ്രിയാൻ ലൂണ മുൻനിരയിൽ? ബൗമസും സ്റ്റുവാർടും മുന്നേറുന്നു..