കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഐഎസ്എല്ലിന്റെ ആവേശങ്ങളിലേക്ക് പോവുകയാണ് താരങ്ങളുടെ സൈനിങ് അടക്കം ടീം നടത്തി വരുന്നുണ്ട്.മുൻ സീസണിൽ കളിച്ച ഒരുപാട് താരങ്ങൾ ടീം വിട്ടിട്ടുണ്ട്. അവർക്ക് പകരക്കാരായി മികച്ച താരങ്ങളെ തന്നെ എത്തിക്കാൻ ടീം ശ്രമിക്കുന്നുണ്ട്.
ട്രാൻസ്ഫർ വിപണി തുറന്നതോടെ വൻ നീക്കങ്ങൾ തന്നെയാണ് ഐഎസ്എല്ലിലെ മികച്ച ടീമുകൾ എല്ലാം നടത്തുന്നത് ഈസ്റ്റ് ബംഗാൾ ,ചെന്നൈ എഫ്സി ടീമുകൾ ഇതോടെ അവരുടെ വിദേശ സൈനിങ് എല്ലാം പൂർത്തിയാക്കി,
ഈസ്റ്റ് ബംഗാൾ മോഹ വില്ലക്കാണ് ബ്ലാസ്റ്റേഴ്സ് ഗോളടിയന്ത്രം ഗ്രീക്ക് സ്ട്രൈക്കർ ദിമ്മിയെ സ്വന്തമാക്കിയത്,അതിന് പുറമെ അവർ പഞ്ചാബിൽ നിന്ന് ഫ്രഞ്ച് പ്ലേ മേക്കർ മദി തലാൽ എന്നിവരെയും നിലവിൽ സ്വന്തമാക്കിയിട്ടുണ്ട്.
മോഹൻ ബഗാൻ മുംബൈയിൽ നിന്ന് അപ്യൂയ,സ്വന്തമാക്കിയിട്ടുണ്ട്.അതിന് പുറമേ മറ്റ് ചില വിദേശ സൈനിങ്ങുകളും ഉടൻ അവർ നടത്തും എന്നും റിപ്പോർട്ട് ഉണ്ട്.
ജംഷഡ്പൂർ,ഒഡീഷ തുടങ്ങി ടീമുകളും വലിയ നീക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്,ജംഷ്ദൂർ അവരുടെ പരിശീലകനായി ഖാലിദ് ജമീലിനെ നിയമിച്ചതും എല്ലാം വലിയ നീക്കങ്ങളാണ്.