in

LOVELOVE

ട്രാൻസ്ഫർ ജാലകം അവസാന മണിക്കൂർകളിലേക്ക്,അവരസാന മണികൂർകളിലെ ട്രാൻസ്ഫർ റൂമർകളിലേക്ക്…

ട്രാൻസ്ഫർ ജാലകം ഇന്ന് അവസാനിക്കുന്നു. സമ്മർ ട്രാൻസ്ഫർ വിൻഡോ പോലെ അവസാന ദിവസത്തെ ട്വിസ്റ്റുകൾ പ്രതീക്ഷിച്ചു ഫുട്ബോൾ ലോകം.അവസാന ദിവസം ഏറ്റവും കൂടുതൽ തവണ കേട്ടു വരുന്ന റൂമർകളിലേക്ക്..

ജനുവരി 1 മുതൽ ആരംഭിച്ച ട്രാൻസ്ഫർ ജാലകം ഏതാനും മണിക്കൂർകൾക്കകം അവസാനിക്കും..ഈ മണിക്കൂർകളിലെ പ്രധാനപെട്ട അഞ്ചു ട്രാൻസ്ഫർ റൂമർകളിലേക്ക്..

1. ഒസ്മാൻ ഡെമ്പല്ലേ പി എസ് ജി യിലേക്ക്..

ബാർസയിൽ കരാർ പുതുക്കാതെയിരുന്ന ഡെമ്പെല്ലേ പി എസ് ജി യിലേക്കെന്നാണ് വരുന്ന റിപ്പോർട്ടുകൾ.ബാർസ പി സി ജി യുടെ കൈയിൽ നിന്ന് 20 മില്യന്റെ ഒപ്പം ഡി മരിയ, ഇകാർഡി എന്നിവരിൽ ഒരാളയും ആവശ്യപെടും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ

2. പിയറേ എമറിക്ക് ഔബേയാങ് ബാർസയിലേക്ക്…

നിലവിൽ ഔബേയാങ് ബാർസയിൽ എത്തിയെന്നന്നാണ് ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്യുന്നത്.ആർസേനലിൽ നിന്ന് ബാർസയിലേക്ക് അദ്ദേഹം ലോൺ വഴിയാണ് കൂടുമാറുകയെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

3. ആൽവരോ മോറാട്ട അർസേനലിലേക്ക്

ഔബേയാങ് ബാർസയിലേക്ക് കൂടുമാറിയാൽ അൽവരോ മോറൊട്ടായെ ലോൺ വഴി ആർസേനലിൽ എത്തിക്കാനാണ് മാനേജ്മെന്റിന്റെ നീക്കം.

4.ആരോൺ റാംസി വോൾവസിലേക്ക്..

ജുവന്റുസിൽ നിന്ന് ആരോൺ റാംസി തിരകെ പ്രീമിയർ ലീഗിലേക്ക്. വോൾവെസ് ക്രിസ്റ്റൽ പാലസ് ബർണലി എന്നീ ടീമുകളാണ് റാംസിക്ക് വേണ്ടി രംഗത്തുള്ളത്.

5.ഫാബിയോ കാർവലഹോ ലിവർപൂളിലേക്ക്

ഫുൾഹം താരത്തിൽ പ്രീമിയർ ക്ലബ്ബായ ലിവർപൂൾ താല്പര്യം കാണിച്ചിട്ടുണ്ടെന്ന് ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്യുന്നു.

വരുന്ന മണിക്കൂറുകളിൽ ട്രാൻസ്ഫർ വാർത്തകൾക്ക് ആവേശത്തോടെയാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്.

വാർഡി ധരിക്കുന്നത് ക്രിസ്ത്യനോ റൊണാൾഡോയുടെ ബൂട്ടുകളോ..

എംബാപ്പെ റയലിലേക്ക്???