ഓസ്ട്രേലിയയും ഇന്ത്യയും പാകിസ്ഥാനും അടങ്ങുന്ന ത്രിരാഷ്ട്ര പരമ്പരക്ക് അരങ്ങുണരുന്നു.ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡ് മേധാവി നിക്ക് ഹോക്കലിയാണ് ഈ കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉടലെടുത്ത രാഷ്ട്രീയ സാഹചര്യങ്ങൾ കൊണ്ട് കഴിഞ്ഞ പതിറ്റാണ്ടിൽ ഇരുവരും ഏഷ്യ കപ്പിലും ഐ സി സി ഇവന്റുകളിൽ മാത്രമാണ് തമ്മിൽ കളിച്ചിരുന്നത്.
അവസാനമായി ഇരു ടീമുകളും തമ്മിൽ പരമ്പര കളിച്ചത് 2012 ലായിരിന്നു.കഴിഞ്ഞ ജനുവരിയിൽ പാകിസ്ഥാനും ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും അടങ്ങുന്ന ഒരു ട്വന്റി ട്വന്റി പരമ്പര നടത്തണമെന്ന് ആഗ്രഹം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ പങ്ക് വെച്ചിരുന്നു.
പക്ഷെ തനിക്ക് മൂന്നു ടീം അടങ്ങുന്ന പരമ്പരയോടാണ് താല്പര്യമെന്നും തങ്ങൾ ഈ പരമ്പരക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്നും ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡ് മേധാവി നിക്ക് ഹോക്കിലി വ്യക്തമാക്കി.
അടുത്ത വർഷം ഈ ടൂർണമെന്റ് നടത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തായാലും ആരാധകർ കാത്തിരിക്കുന്ന ഈ ടൂർണമെന്റ് നടക്കുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം