in

LOLLOL LOVELOVE OMGOMG CryCry AngryAngry

ഹാലൻഡ് -റയൽ-ബാഴ്‌സ ട്രാൻസ്ഫർ വാർത്തകളിൽ നിലപാട് വ്യക്തമാക്കി ഹാലൻഡിന്റെ ഏജന്റ്…

സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡുമായി എർലിംഗ് ഹാലൻഡ് ഒരു പ്രീ-കോൺട്രാക്ട് കരാർ അംഗീകരിച്ചെന്ന് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്, എന്നാൽ റയലുമായി എർലിംഗ് ഹാലൻഡ് ഇതിനകം കരാർ അംഗീകരിച്ചുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ചിരിക്കുകയാണ് എർലിംഗ് ഹാലൻഡിന്റെ ഏജന്റായ മിനോ റയോള, ഒപ്പം ബാഴ്സലോണയിലെത്തുമോ എന്ന ചോദ്യത്തിന് എല്ലാ ക്ലബ്ബുകൾക്ക് വേണ്ടി കാത്തിരിക്കാനും കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Mbappe and Haaland

ബോറുസിയ ഡോർട്ട്മുണ്ടിന്റെ സൂപ്പർ താരമായ എർലിംഗ് ഹാലൻഡിനെ സ്വന്തമാക്കാൻ വേണ്ടി നിരവധി വമ്പൻ ക്ലബ്ബുകളാണ് രംഗത്തുള്ളത്, 21 വയസ്സുകാരനായ നോർവേ ഇന്റർനാഷണൽ സൂപ്പർ താരത്തിന് നിലവിൽ 2024 വരെയാണ് ബോറുസിയ ഡോർട്ട്മുണ്ടുമായി കരാറുള്ളത്.

ലോകഫുട്ബോൾ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനമാണ് എർലിംഗ് ഹാലൻഡ് കാഴ്ച വെക്കുന്നത്, അസാമാന്യമായ ഗോൾ സ്കോറിങ് തന്നെയാണ് എടുത്തു പറയേണ്ട ഒരു കാര്യം, കൂടാതെ ശാരീരിക ശക്തി, വേഗത തുടങ്ങിയ ഹാലൻഡിന്റെ കഴിവുകളെല്ലാം ഫുട്ബോൾ ലോകത്തെ ഒന്നടങ്കം അമ്പരപ്പിക്കുന്നു.

Mbappe and Haaland

എന്തായാലും, 13 തവണ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഫ്ലോറന്റീനോ പെരെസിന്റെ നേതൃത്വത്തിലുള്ള റയൽ മാഡ്രിഡ്‌ എർലിംഗ് ഹാലൻഡിനെ സ്വന്തമാക്കാൻ ശക്തമായി തന്നെ രംഗത്തുണ്ട് എന്നത് സത്യസന്ധമായ കാര്യമാണ്, 2021-2022 സീസണിന്റെ അവസാനത്തിൽ എർലിംഗ് ഹാലൻഡിന്റെ റിലീസ് ക്ലോസ് 75 മില്യൺ യൂറോയായി ബോറുസിയ ഡോർട്ട്മുണ്ട് നിശ്ചയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡുമായി എർലിംഗ് ഹാലൻഡ് ഒരു പ്രീ-കോൺട്രാക്ട് കരാർ അംഗീകരിച്ചെന്ന് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്, എന്നാൽ റയലുമായി എർലിംഗ് ഹാലൻഡ് ഇതിനകം കരാർ അംഗീകരിച്ചുവെന്ന റിപ്പോർട്ടുകൾ നിഷേധിച്ചിരിക്കുകയാണ് എർലിംഗ് ഹാലൻഡിന്റെ ഏജന്റായ മിനോ റയോള, ഒപ്പം ബാഴ്സലോണയിലെത്തുമോ എന്ന ചോദ്യത്തിന് എല്ലാ ക്ലബ്ബുകൾക്ക് വേണ്ടി കാത്തിരിക്കാനും കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞത്.

“ഹാലൻഡിന് എല്ലാ ക്ലബ്ബിന് വേണ്ടി കാത്തിരിക്കാൻ കഴിയും, ഞങ്ങൾ ഇതിനകം ഒരു ക്ലബ്ബുമായും മുൻകൂട്ടി കരാറിൽ ഒപ്പുവെച്ചിട്ടുമില്ല, ഞങ്ങൾ മികച്ച ഒരു ഓപ്ഷൻ നോക്കികൊണ്ടിരിക്കുകയാണ്, കൂടാതെ ബോറുസിയ ഡോർട്ട്മുണ്ടിൽ ഒരു വർഷം തുടരാനുള്ള സാധ്യതയും ഞാൻ തള്ളികളയുന്നില്ല,” – എന്നാണ് മിനോ റയോള പറഞ്ഞിട്ടുള്ളത്.

PSG സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ അത്‌ലറ്റിക്കോ മാഡ്രിഡ്‌ തയ്യാറാണെന്ന് റിപ്പോർട്ട്‌…

നിലവിലെ ബാഴ്‌സ ഏറെ കാലത്തിനിടെയുള്ള ഏറ്റവും മികച്ച ടീമുകളിലൊന്നാണെന്ന് സെവിയ്യ പരിശീലകൻ…