in , , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ആകാശ് മിശ്ര ബ്ലാസ്റ്റേഴ്‌സിലേക്ക് എന്നാ വാർത്തയുടെ വാസ്തവമെന്ത്.

2020 ലാണ് ആകാശ് മിശ്ര ഇന്ത്യൻ ആരോസിൽ നിന്ന് ഹൈദരാബാദ് എഫ് സി യിലേക്കെത്തിയത്.4.02 മില്യൺ ഇന്ത്യൻ രൂപക്കായിരുന്നു അദ്ദേഹം ഹൈദരാബാദിലേക്ക് ചേക്കേറിയത്. നിലവിൽ താരത്തിന്റെ മൂല്യം 16.66 മില്യൺ ഇന്ത്യൻ രൂപയാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരുന്ന വാർത്തയായിരുന്നു ഹൈദരാബാദിന്റെ ഇന്ത്യൻ പ്രതിരോധ നിര താരം ആകാശ് മിശ്ര കേരള ബ്ലാസ്റ്റേഴ്‌സിലേക്കേന്നത്.പക്ഷെ ഈ വാർത്തയുടെ സത്യം എന്താണെന്ന് പറയുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.

അദ്ദേഹം പറയുന്നത് ഒരിക്കൽ പോലും ആകാശ് മിശ്ര ബ്ലാസ്റ്റേഴ്‌സിലേക്കെത്തില്ല.ആകാശ് അതിനെ പറ്റി ചിന്തിച്ചിട്ട് പോലും കാണില്ല.അദ്ദേഹം നിലവിൽ ഹൈദരാബാദിൽ സന്തുഷ്ടവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആകാശ് മിശ്രക്ക്‌ വേണ്ടി ഒട്ടേറെ ക്ലബ്ബുകൾ രംഗത്തുണ്ട്.ബ്ലാസ്റ്റേഴ്‌സ് താരത്തിന് ആവശ്യമുള്ള ട്രാൻസ്ഫർ ഫീ നൽകാൻ തയ്യാർ ആയിരുന്നു.പക്ഷെ ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ ട്രാൻസ്ഫർ നടന്നേക്കില്ല.

2020 ലാണ് ആകാശ് മിശ്ര ഇന്ത്യൻ ആരോസിൽ നിന്ന് ഹൈദരാബാദ് എഫ് സി യിലേക്കെത്തിയത്.4.02 മില്യൺ ഇന്ത്യൻ രൂപക്കായിരുന്നു അദ്ദേഹം ഹൈദരാബാദിലേക്ക് ചേക്കേറിയത്. നിലവിൽ താരത്തിന്റെ മൂല്യം 16.66 മില്യൺ ഇന്ത്യൻ രൂപയാണ്.

ബ്ലാസ്റ്റേഴ്സ് മൂന്ന് താരങ്ങളുമായി ചർച്ച ആരംഭിച്ചു

ഇറ്റാലിയൻ ലീഗിൽ Title Race പോര് മുറുകുന്നു