in , , , , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പെപ്രയുടെ കാര്യത്തിൽ ട്വിസ്റ്റ്; ആരാധകർ ആഗ്രഹിച്ച നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സ് നിരയിൽ വിദേശ താരങ്ങളുടെ എണ്ണം ഇനിയും പൂർത്തിയായിട്ടില്ല. നോഹ, ലൂണ, മിലോസ്, കോഫ് എന്നിവരെ ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ക്വമി പെപ്രയെ ലോണിൽ അയക്കുമെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പെപ്രയുടെ കാര്യത്തിൽ ചില ട്വിസ്റ്റുകൾ സംഭവിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സ് നിരയിൽ വിദേശ താരങ്ങളുടെ എണ്ണം ഇനിയും പൂർത്തിയായിട്ടില്ല. നോഹ, ലൂണ, മിലോസ്, കോഫ് എന്നിവരെ ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ക്വമി പെപ്രയെ ലോണിൽ അയക്കുമെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പെപ്രയുടെ കാര്യത്തിൽ ചില ട്വിസ്റ്റുകൾ സംഭവിക്കുകയാണ്.

ALSO READ: ദിമിക്കും ജീക്സണും പിന്നാലെ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരത്തെ റാഞ്ചാൻ ഈസ്റ്റ് ബംഗാൾ; ചർച്ചകൾ ആരംഭിച്ചു

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഘാനൻ യുവതാരം ക്വമി പെപ്രയെ ലോണിൽ അയക്കാനുള്ള ചില ചർച്ചകൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആ നീക്കങ്ങളിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് പിന്നോട്ട് പോകുന്നു എന്നുള്ള ചില സൂചനകൾ ലഭിക്കുകയാണ്. താരത്തെ ലോണിൽ അയക്കേണ്ടതില്ല എന്ന നിലപാടിലേക്ക് ബ്ലാസ്റ്റേഴ്‌സ് എത്തിയതായാണ് സൂചനകൾ.

ALSO READ: കരാർ പുതുക്കാൻ 4 താരങ്ങളെ സമീപിച്ച് ബ്ലാസ്റ്റേഴ്‌സ്; തയാറായത് ഒരാൾ മാത്രം

പ്രീ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ പെപ്ര ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ ഹാട്രിക്ക് നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തിയ താരത്തിന് തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടായെങ്കിലും പിന്നീട് താരം മികച്ച പ്രകടനവും പുറത്തെടുത്തു.

ALSO READ: അഭിമാന നിമിഷം; 135 വർഷത്തെ റെക്കോർഡ് തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്; മറികടന്നത് ബ്രിട്ടീഷ് ക്ലബ്ബിനെ

കഴിഞ്ഞ സീസണിൽ ലൂണയുടെ അഭാവം ഒരു പരിധി വരെ പെപ്ര നികത്തിയെകിലും പെപ്രയ്ക്കും പരിക്കേറ്റതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പൂർണ തകർച്ചയിലേക്ക് കൂപ്പ് കുത്തിയത്. അവസാനമായി ബ്ലാസ്റ്റേഴ്സിന് കളിച്ച പ്രീ സീസണിലടക്കം മികച്ച പ്രകടനം താരം നടത്തുകയും ചെയ്തു.

ALSO READ: ഉറപ്പായി ഹൈദരാബാദ് എഫ്സി ഇല്ല; പകരം ടെമ്പോ എഫ്സി

അതുകൊണ്ടുതന്നെ പെപ്രയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് ഒരു പുനപരിശോധന നടത്താൻ സാധ്യതയുണ്ട്. പക്ഷെ താരത്തെ നിലനിർത്തുകയാണ് എങ്കിൽ ഇഷാൻ പണ്ഡിറതയ്ക്ക് ഇത്തവണയും അവസരം കുറയാൻ സാധ്യതയുണ്ട്.

ALSO READ: പണി വരുന്നുണ്ട്; ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ് വിടാൻ സാധ്യതയേറുന്നു

കൊച്ചിയിൽ കയറി മാന്തിയ മുംബൈ സിറ്റിക്ക് പലിശസഹിതം കൊടുത്തിട്ടുണ്ട്, ബാക്കി ഇനി മുംബൈയിൽ കിട്ടും?

4 വെടിക്കെട്ട് താരങ്ങളെ റിലീസ് ചെയ്യാൻ സഞ്ജുവിന്റെ രാജസ്ഥാൻ; കടുത്ത തീരുമാനം