in , , ,

അഭിഷേക് മാത്രമല്ല, മറ്റൊരാൾ കൂടി പുറത്തേക്ക്; മൂന്നാം ടി20യിൽ രണ്ട് മാറ്റങ്ങൾക്ക് സാധ്യത

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള 4 ടി20 മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ മൂന്നാം ടി20 ബുധനാഴ്ച രാത്രി ഇന്ത്യൻ സമയം 8: 30 ന് നടക്കാനിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇരുവരും ഓരോ മത്സരത്തിൽ വിജയിച്ച് പരമ്പര സമനിലയിലാക്കിയിട്ടുണ്ട്. അതിനാൽ പരമ്പര സ്വന്തമാക്കാൻ ഇനിയുള്ള രണ്ട് മത്സരങ്ങളും ഇന്ത്യയ്ക്ക് നിർണായകമാണ്. അതിനാൽ മൂന്നാം ടി20യിൽ ടീമിൽ മാറ്റമുറപ്പാണ്.

പ്രധാനമായും രണ്ട് മാറ്റങ്ങളാണ് അടുത്ത ടി20യിൽ പ്രതീക്ഷിക്കാവുന്നത്. ആദ്യത്തെ മാറ്റം ഓപണർ അഭിഷേക് ശർമയാണ്. അവസാന ഏഴ് മത്സരങ്ങളിൽ 70 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. അതിനാൽ അഭിഷേകിന് പകരം നാളെ ഓപ്പണിംഗില്‍ ഇന്ത്യ ജിതേഷ് ശര്‍മക്ക് അവസരം നല്‍കിയേക്കുമെന്നാണ് സൂചന. അഭിഷേകും സഞ്ജുവും മാത്രമാണ് ടീമിലെ ഓപ്പണര്‍മാരെന്നതിനാല്‍ ഇന്ത്യക്ക് മുന്നില്‍ മറ്റ് സാധ്യതകളില്ല.

ബാറ്റിംഗ് നിരയില്‍ മറ്റ് പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല. എന്നാൽ ബൗളിംഗ് നിരയിൽ നാളെ മാറ്റം ഉണ്ടാവും. ബൗളിംഗ് നിരയില്‍ ആവേശ് ഖാനോ അര്‍ഷ്ദീപ് സിംഗോ പുറത്തിരിക്കാനുള്ള സാധ്യതയുമുണ്ട്. അര്‍ഷ്ദിപ് പുറത്തിരുന്നാല്‍ ഇടം കൈയന്‍ പേസറായ യഷ് ദയാല്‍ ഇന്ത്യക്കായി അരങ്ങേറും.

ആവേഷ് ഖാനാണ് പുറത്തുപോകുന്നതെങ്കില്‍ ബൗളിംഗ് നിരയില്‍ വിജയ്കുമാര്‍ വൈശാഖിന് അവസരം ലഭിക്കാനാണ് സാധ്യത.

ഇന്ത്യയുടെ സാധ്യത ഇലവൻ ഇപ്രകാരം: ജിതേഷ് ശര്‍മ, സഞ്ജു സാംസൺ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്/ യാഷ് ദയാല്‍, ആവേഷ് ഖാന്‍/വിജയ്കുമാര്‍ വൈശാഖ്, വരുണ്‍ ചക്രവര്‍ത്തി.

ഇവാൻ ആശാനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ് ശ്രമിക്കുന്നതായി അഭ്യുഹം

സ്റ്റാറേ മാത്രമല്ല; മാനേജ്‌മെന്റ് വിദഗ്ദമായി ബലിയാടാക്കുന്ന മറ്റൊരാൾ കൂടിയുണ്ട് ബ്ലാസ്റ്റേഴ്സിൽ