ഡ്യൂറൻഡ് കപ്പിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനങ്ങൾ ആരാധകർക്ക് നിരാശ ഉണ്ടാക്കുന്ന ഒന്നാണ് എന്നാലും പ്രതീക്ഷയും ഉണ്ട് ട്രയൽസിനായി ബ്ലാസ്റ്റേഴ്‌സ് എത്തിച്ച നൈജീരിയൻ താരം ജസ്റ്റിൻ ഇമ്മാനുവലിന്റെ മാസ്മരിക്ക പ്രകടനമാണ് നിലവിൽ ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കാണാൻ സാധിക്കുന്നത്.
രണ്ട് മത്സരങ്ങളിൽ കളിച്ച താരം രണ്ട് ഗോളും നേടി തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.ഇങ്ങനെ പോയാൽ താരത്തെ ഇവാൻ ബ്ലാസ്‌റ്റേഴ്‌സിന്റെ ഐ എസ് എൽ ടീമിൽ ഉൾപ്പെടുത്താനും സാധ്യത ഉണ്ട്.
കഴിഞ്ഞ ദിവസം റിസേർവ് സ്ക്വാഡുമായി എത്തിയെ ബെംഗളൂരു എഫ്‌സിക്ക് മുന്നിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ സീനിയർ ടീമിന് നിരാശയാണ് ഉണ്ടാക്കിയത് ലൂണ അടങ്ങുന്ന പ്രധാന താരങ്ങൾ ഉണ്ടായിട്ടും ബ്ലാസ്റ്റേഴ്‌സ് കളി മറന്ന അവസ്ഥയാണ് ഉണ്ടായത്.
ഗ്രൂപ്പിലെ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 പോയിന്റ് നേടിയ ഗോകുലം കേരള ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് യോഗ്യത നേടി. രണ്ടു മത്സരങ്ങളിൽ നിന്നും ബംഗളുരുവിന് രണ്ടും ബ്ലാസ്റ്റേഴ്സിനും ഇന്ത്യൻ എയർ ഫോഴ്സിനും ഓരോ പോയിന്റുമാണുള്ളത്.