in , , , , ,

LOVELOVE LOLLOL OMGOMG CryCry

ആരാധകർക്ക് സന്തോഷ വാർത്ത; ഐഎസ്എല്ലിലെ രണ്ടും മിന്നും ഇന്ത്യൻ താരങ്ങൾ വിദേശ ലീഗിലേക്ക്

ഇന്ത്യൻ താരങ്ങൾ വിദേശ ക്ലബുകളിലേക്ക് പോകുന്നു എന്നുള്ളത് ഇന്ത്യൻ ഫുട്ബാൾ ആരാധകരെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് അത് ഉപകരിക്കുമെന്നതിനാൽ വിദേശ ക്ലബ്ബുകളിലേക്ക് പോകുന്ന തരങ്ങൾക്ക് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്.ഇപ്പോഴിതാ രണ്ട് ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാൻ വിദേശ ക്ലബുകൾ ശ്രമിക്കുന്നു എന്നുള്ളതാണ് ഏറ്റവും പുതിയ വാർത്ത.

ഇന്ത്യൻ താരങ്ങൾ വിദേശ ക്ലബുകളിലേക്ക് പോകുന്നു എന്നുള്ളത് ഇന്ത്യൻ ഫുട്ബാൾ ആരാധകരെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് അത് ഉപകരിക്കുമെന്നതിനാൽ വിദേശ ക്ലബ്ബുകളിലേക്ക് പോകുന്ന തരങ്ങൾക്ക് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്.

ഇപ്പോഴിതാ രണ്ട് ഇന്ത്യൻ താരങ്ങളെ സ്വന്തമാക്കാൻ വിദേശ ക്ലബുകൾ ശ്രമിക്കുന്നു എന്നുള്ളതാണ് ഏറ്റവും പുതിയ വാർത്ത. ഹൈദരാബാദ് എഫ്സിയുടെ യുവ പ്രതിരോധ താരം ആകാശ് മിശ്രയാണ് അതിലൊരാൾ.

ജപ്പാനിസ് സെക്കന്റ്‌ ഡിവിഷൻ ലീഗായ സാൽവിയ മെഷീഡ എന്ന ക്ലബ്ബാണ് ആകാശ് മിശ്രയെ സ്വന്തമാക്കാൻ രംഗത്ത് വന്നിരിക്കുന്നത്.വിദേശ ക്ലബ്ബുകൾ സ്വന്തമാക്കാൻ ശ്രമിക്കുന്ന മറ്റൊരു താരം മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ സന്ദേശ് ജിങ്കനാണ്.

താരത്തിനായി വിദേശ ക്ലബ്ബുകൾ രംഗത്തുണ്ട് എന്ന റിപ്പോർട്ട്‌ നേരത്തെ ചില കായിക മാധ്യമ പ്രവർത്തകർ പങ്ക് വെച്ചതാണ്.എന്നാൽ ജിങ്കന് വേണ്ടി ശ്രമങ്ങൾ നടത്തുന്ന വിദേശ ക്ലബ്‌ ഏതാണ് എന്ന കാര്യം വ്യക്തമല്ല.

നേരത്തെ ഒരു ക്രൊയേഷ്യൻ ക്ലബ്ബിലേക്ക് ജിങ്കൻ പോയിരുന്നു എങ്കിലും പരിക്കും മറ്റു പ്രശ്‌നങ്ങളുമായി ജിങ്കന് അവിടെ കളിക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ തന്നെ പുതിയ ഓഫറുകളോട് ജിങ്കൻ എങ്ങനെ പ്രതികരിക്കുമെന്നും വ്യക്തമല്ല.

ടോപ് ലെവൽ, കിടിലൻ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നു..

ഡെന്മാർക്കിൽ നിന്നും കിടിലൻ താരം ISL ലേക്ക്..