in , , ,

LOVELOVE

മികച്ച സൈനിംഗുകൾ; ഏറ്റവും മികച്ച വിദേശ താരങ്ങളിൽ ഇടംപിടിച്ച് രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ

ഐഎസ്എൽ സീസണിലെ ഏറ്റവും മികച്ച വിദേശ താരങ്ങളുടെ പട്ടിക പുറത്ത് വന്നപ്പോൾ പട്ടികയിൽ ഇടംപിടിച്ച് രണ്ട് കേരളാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. കായിക മാധ്യമമായ ദി ബ്രിഡ്ജ് ആണ് സീസണിലെ ഏറ്റവും മികച്ച വിദേശ താരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. പട്ടിക പരിശോധിക്കാം..

പട്ടികയിലെ ആദ്യ സ്ഥാനക്കാരൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മൊറോക്കൻ മുന്നേറ്റ താരം അലാദീൻ അജാരെയാണ്. സീസണിൽ ഏട്ട് ഗോളുകളും മൂന്ന് അസിസ്റ്റുമായി മികച്ച ഫോമിലാണ് ഈ മൊറോക്കോകാരൻ. പട്ടികയിലെ രണ്ടാമൻ ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ താരം നോവ സദോയിയാണ്.

മൂന്നാമൻ ജംഷദ്പൂർ എഫ്സിയുടെ നൈജീരിയൻ താരം സ്റ്റീവൻ എസെയാണ്. ബംഗളുരു എഫ്സിയുടെ ആൽബർട്ടോ നെഗ്വേരോ, മോഹൻ ബഗാന്റെ ഗ്രെഗ് സ്റ്റുവേർട്ട്, മുംബൈയുടെ കരേലിസ്, ഗോവയുടെ അർമാൻഡോ സാദിധികൂ, ബ്ലാസ്റ്റേഴ്സിന്റെ ജീസസ് ജിംനസ്, ചെന്നൈയുടെ കൊനോർ ഷീൽഡ്, ഒഡീഷയുടെ ഹ്യൂഗോ ബോമസ് എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ പട്ടികയിലുള്ളത്.

ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ നോവ, ജീസസ് എന്നിവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നോവ രണ്ടാം സ്ഥാനത്തും ജീസസ് എട്ടാം സ്ഥാനത്തുമാണ് പട്ടികയിൽ.

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ രണ്ട് സൈനിംഗുകളും മികച്ചതാണ് എന്ന് തെളിയിക്കുന്നതാണ് ഈ പട്ടിക.

മെസ്സിയാവാൻ ശ്രമിച്ചു; എട്ടിന്റെ പണി വാങ്ങി ഗുർപ്രീത് സിംഗ് സന്ധു 😂

വീണ്ടും മാറ്റം; ഒരു താരത്തെ സ്‌ക്വാഡിൽ നിന്നൊഴിവാക്കി ബ്ലാസ്റ്റേഴ്‌സ്