എന്നും ബ്ലാസ്‌റ്റേഴ്‌സിനെ വലച്ച ഘടകമാണ് പരിക്ക്. ഇത്തവണയും ഇതിന് വലിയ മാറ്റങ്ങളൊന്നുമില്ല എന്ന് വ്യക്തമാക്കുന്നതാണ് ചില പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ രണ്ട് പേർ പരിക്കിന്റെ പിടിയിലാണ് എന്നാണ് റിപോർട്ടുകൾ.
ALSO READ: അഭിമാന നിമിഷം; 135 വർഷത്തെ റെക്കോർഡ് തകർത്ത് കേരളാ ബ്ലാസ്റ്റേഴ്‌സ്; മറികടന്നത് ബ്രിട്ടീഷ് ക്ലബ്ബിനെ
ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് ശ്കതമായ റൂമറുകൾ പ്രചരിക്കുന്ന മലയാളി താരം രാഹുൽ കെപി നിലവിൽ പരിക്കിന്റെ പിടിയിലാണെന്ന് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്യുന്നു. താരം പരിക്കിന്റെ പിടിയിലാണെന്നും അടുത്ത ആഴ്ചയോടെ താരം പൂർണ ഫിറ്റ്നസിലേക്ക് മടങ്ങിയെത്തുമെന്നുമാണ് മാർക്കസിന്റെ റിപ്പോർട്ട്.
ALSO READ: പണി വരുന്നുണ്ട്; ബ്ലാസ്റ്റേഴ്‌സ് താരം ക്ലബ് വിടാൻ സാധ്യതയേറുന്നു
പരിക്കേറ്റ മറ്റൊരു താരം ഇഷാൻ പണ്ഡിതയാണ്. എന്നാൽ താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരങ്ങൾ. ഡ്യൂറൻഡ് കപ്പിൽ ആദ്യ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ താരം പഞ്ചാബുമായുള്ള രണ്ടാം മത്സരത്തിൽ ഇറങ്ങിയിരുന്നില്ല. താരത്തിന് പരിക്കാണെന്നാണ് റിപോർട്ടുകൾ.
ALSO READ: പെപ്രയുടെ കാര്യത്തിൽ ട്വിസ്റ്റ്; ആരാധകർ ആഗ്രഹിച്ച നീക്കവുമായി ബ്ലാസ്റ്റേഴ്‌സ്
അതെ സമയം വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങിയ പ്രതിരോധതാരം പ്രഭീർ ദാസ് ബ്ലാസ്റ്റേർസ ക്യാമ്പിൽ ജോയിൻ ചെയ്തിട്ടുണ്ട്. താരം ടീമിനോടപ്പം പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ALSO READ: ഹൈദരാബാദ് ഐഎസ്എല്ലിനുമുണ്ടാവില്ല? പകരം ആര് വരും? സാദ്ധ്യതകൾ ഇങ്ങനെ…
ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം സിഐഎസ്എഫിനോടാണ്. ഈ മത്സരത്തിൽ വിജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി ബ്ലാസ്റ്റേഴ്സിന് ക്വാർട്ടറിലെത്താം. എന്നാൽ ഈ മത്സരത്തിൽ തോൽവിയോ, സമനിലയോ ആണ് ഫലമെങ്കിൽ മറ്റു മത്സരഫലങ്ങൾ ബ്ലാസ്റ്റേഴ്സിന് ആശ്രയിക്കേണ്ടി വരും.