in , , , , ,

രണ്ട് താരങ്ങൾ പരിക്കേറ്റ് പുറത്ത്; യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ മാറ്റം വരുത്താൻ സ്കലോണി

സെപ്റ്റംബറിൽ ചിലിക്കെതിരെയും കൊളംബിയയ്ക്കെതിരെയും നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള 28 അംഗ സ്‌ക്വാഡിനെ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പൗലോ ഡിബാല ആദ്യഘട്ടത്തിൽ ടീമിൽ ഇടം പിടിച്ചില്ലെങ്കിലും അവസാന നിമിഷം ഡിബാലയെ സ്കലോണി ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. എന്നാലിപ്പോൾ യോഗ്യത സ്‌ക്വാഡിലെ രണ്ട് പേർക്ക് പരിക്ക് ബാധിച്ചിരിക്കുകയാണ്.

മെസ്സിയില്ല, പകരം അർജന്റീനയ്ക്ക് പുതിയ നായകൻ; 3 പേരെ പരിഗണിച്ച് സ്കലോണി

പ്രതിരോധതാരം ലിയനാർഡോ ബലെർഡിക്ക് പരിക്കേറ്റതായും അദ്ദേഹത്തെ യോഗ്യത സ്‌ക്വാഡിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരിക്കുകയാണ്. കൂടാതെ മറ്റൊരു പ്രതിരോധതാരം തഗ്ലിഫിക്കോയും പരിക്കിന്റെ പിടിയിലാണ്. താരത്തെയും സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

പരിക്ക് മാറി മെസ്സി എപ്പോൾ ഇറങ്ങും?; വ്യക്തത നൽകി മിയാമി പരിശീലകൻ

പരിശീലന സെക്ഷനിലാണ് ഇരുവർക്കും പരിക്കേറ്റത്. ഇതിൽ തഗ്ലിഫിക്കോയുടെ പരിക്ക് ഗുരുതരമല്ലെന്നും എന്നാൽ ബലെർഡിയ്ക്ക് കുറച്ചധികം വലിയ പരിക്കാണ് ഉള്ളതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയായണ് താരങ്ങളെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയത്.ഇരുവർക്കുമുള്ള പകരക്കാരെ സ്കലോണി ടീമിലെത്തച്ചേക്കുമെന്നാണ് റിപ്പോർട്ട്.

ലാസ്റ്റ് മിനുട്ട് കോൾ; സൂപ്പർ താരത്തെ ടീമിലേക്ക് തിരിച്ച് വിളിച്ച് സ്കലോണി; കിടിലൻ നീക്കം

അതേ സമയം, യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ പരിക്ക് കാരണം മെസ്സിയും വിരമിക്കൽ പ്രഖ്യാപിച്ച ഡി മരിയയും ഉണ്ടായിരുന്നില്ല. 11 വ‍ർഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും ഒരുമിച്ച് ടീമിൽ ഇല്ലാതെ അര്‍ജന്‍റീന മത്സരത്തിനിറങ്ങുന്നത്.

അതേ സമയം, യുവതാരങ്ങളായ അലയാന്ദ്രോ ഗർണാച്ചോ, വാലന്‍റൈൻ കാർബോണി, വാലന്‍റൈൻ ബാർകോ, മത്യാസ് സുലേ എന്നിവരേയും സ്കലോണി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എമിലിയാനോ മാർട്ടിനസ്, നിക്കോളാസ് ഒട്ടമെൻഡി, ക്രിസ്റ്റ്യൻ റൊമേറോ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, റോഡ്രിഗോ ഡി പോൾ, അലക്സിസ് മക് അലിസ്റ്റർ, ലിയാൻഡ്രോ പരേഡസ്,ജൂലിയൻ അൽവാരസ്, ലൗറ്ററാ മാർട്ടിനസ്, തുടങ്ങിയവർ ടീമിലുണ്ട്.

ആകെ മൊത്തം മാനേജ്മെന്റ് പരാജയമാണല്ലോ, ബ്ലാസ്റ്റേഴ്സിന്റെ അഞ്ച് പ്രശ്നങ്ങൾ ഇതാണ്..

ബ്ലാസ്റ്റേഴ്സിന്റെ വിദേശ സൈനിങ്‌; അപ്‌ഡേറ്റ് പുറത്ത് വിട്ട് വിദേശ മാധ്യമം