in , , ,

ഐപിഎൽ താരലേലം; ചുരുക്കപട്ടികയിൽ ജോഫ്ര ആർച്ചർ അടക്കം രണ്ട് സൂപ്പർ താരങ്ങളില്ല

ഐപിഎൽ താരലേലം നവംബർ 24, 25 തിയ്യതികളിൽ ജിദ്ധയിൽ നടക്കാനൊരുങ്ങുകയാണ്. വൈകുന്നേരം 3 മണി മുതലാണ് ലേലം ആരംഭിക്കുക. കഴിഞ്ഞ ദിവസം ലേലത്തിനുള്ള 574 താരങ്ങളുടെ ചുരുക്കപ്പട്ടിക പുറത്ത് വിട്ടിരുന്നു. എന്നാൽ ഈ ചുരുക്ക പട്ടികയിൽ ഇംഗ്ലീഷ് പേസർ ജോഫ്രാ ആർച്ചർ അടക്കം രണ്ട് സൂപ്പർ താരങ്ങൾ ഇല്ല എന്നതാണ് ആരാധകരെ ഞെട്ടിക്കുന്നത്.

ആർച്ചർ ചുരുക്ക പട്ടികയിൽ ഇല്ലെങ്കിലും ഇംഗ്ലണ്ടിൽ നിന്നുള്ള 42 കാരനായ ജെയിംസ് ആൻഡേഴ്സൺ ചുരുക്കപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ആർച്ചറിന് പുറമെ ആർസിബിയും മുംബൈ ഇന്ത്യൻസും തമ്മിൽ 17 കോടി രൂപയ്ക്ക് കൈമാറി വാർത്തകളിൽ ഇടംപിടിച്ച ഓസിസ് താരം കാമറോൺ ഗ്രീനും പട്ടികയിലില്ല.

ആകെ 1574 താരങ്ങളാണ് ഐപിഎൽ മെഗാ താരലേലത്തിനായി റജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ ടീമിൽ ആവശ്യപ്പെടുന്ന താരങ്ങളെ മാത്രം ഉൾപ്പെടുത്തിയാണ് ബിസിസിഐ ചുരുക്ക പട്ടിക തയാറാക്കുക. ആർച്ചറും ഗ്രീനും ആദ്യഘട്ട പട്ടികയിൽ രജിസ്റ്റർ ചെയ്യാത്തതാവാം ഇരുവരും ചുരുക്കപട്ടികയിൽ ഇല്ലാത്തതിന് കാരണം.

അതേ സമയം, കാമറോൺ ഗ്രീനിന് അടുത്തിടെ പരുക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായതോടെ താരം ലേലത്തിന് പേർ രജിസ്റ്റർ ചെയ്യാത്തതെന്നാണ് വിവരം. അതേ സമയം നീണ്ട നാളത്തെ പരിക്കിന്റെ ശേഷം ഇംഗ്ലീഷ് ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയ ആർച്ചർ എന്ത് കൊണ്ട് രജിസ്റ്റർ ചെയ്തില്ല എന്ന കാര്യം വ്യക്തമല്ല.

വൻ ഡിമാൻഡ്; മെഗാ ലേലത്തിൽ ഏറ്റവും കൂടുതൽ ഡിമാൻഡുള്ള വിദേശതാരമായി സ്റ്റാർ ഓൾറൗണ്ടർ

43 കിക്കുകളും വേസ്റ്റ്; ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും മോശം സൈനിങ്‌