in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ബെൻസീമയ്ക്ക് പകരക്കാരായി റയലിലെത്തുക രണ്ട് സൂപ്പർ താരങ്ങൾ

14 വർഷങ്ങൾക്ക് ശേഷം കരീം ബെൻസീമ റയൽ മാഡ്രിഡ്‌ വിടുമ്പോൾ അദ്ദേഹത്തിന് മികച്ചൊരു പകരക്കാരനെ റയലിന് ടീമിലെത്തിക്കേണ്ടതുണ്ട്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് സൂപ്പർ താരങ്ങളെ ബെൻസീമയ്ക്ക് പകരക്കാരായി കൊണ്ട് വരാനാണ് റയൽ ഒരുങ്ങുന്നത്.

പ്രിമിയർ ലീഗ് ക്ലബ്‌ ടോട്ടൻഹാം ഹോട്സ്പറിന്റെ ഹാരി കെയ്ൻ തന്നെയാണ് റയലിന്റെ ആദ്യ ചോയ്സ്. ടോട്ടൻഹാം വിടുന്ന കെയ്നുമായി റയൽ ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചതായാണ് വിവരങ്ങൾ.

റയലിന്റെ ഭാഗത്ത് നിന്ന് നല്ല ഓഫർ ലഭിച്ചാൽ മാത്രമേ അദ്ദേഹം ഇംഗ്ലണ്ട് വിടുകയുള്ളു. അല്ലെങ്കിൽ താരം ഇംഗ്ലണ്ടിൽ തന്നെ തുടരാനാണ് സാധ്യത. കൂടാതെ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിനായി രംഗത്തുണ്ട്.

മാഞ്ചസ്റ്ററിനെക്കാൾ നല്ല ഓഫർ നൽകിയാൽ മാത്രമേ റയലിന് താരത്തെ സ്വന്തമാക്കാനാകുള്ളു. അതിനാൽ ഇരു ക്ലബ്ബുകളും ട്രാൻസ്ഫർ മാർക്കറ്റിൽ കെയ്നിന് വേണ്ടി വമ്പൻ നീക്കങ്ങൾ നടത്തും.

റയൽ രണ്ടാമതായി ടീമിലെത്തിക്കാൻ ശ്രമിക്കുന്നത് ചെൽസിയുടെ ജർമൻ താരം കൈ ഹെവേർട്ട്സിനെയാണ്. ചെൽസിക്ക് ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാത്തതിനാൽ താരത്തെ എളുപ്പത്തിൽ ടീമിലെത്തിക്കാനാവുമെന്നാണ് റയൽ കണക്ക് കൂട്ടുന്നത്.

ഒടുവിൽ ഡോണി റൊമേറോ ബ്ലാസ്റ്റേഴ്സിൽ വരുന്ന കാര്യത്തിൽ അന്തിമ തീരുമാനമായി..

ഗോവയുടെ കിടിലൻ യുവതാരത്തിനെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ്??