in

ക്രിക്കറ്റിൽ വീണ്ടും കോഴ വിവാദം , രണ്ട് UAE താരങ്ങൾക്ക് വിലക്ക്

UAE Cricket Team

അന്താരാഷ്ട്ര ക്രിക്കറ്റിനെ ഏറെ പിടിച്ചുകുലുക്കിയ സംഭവങ്ങളായിരുന്നു പരമ്പരകളായി അരങ്ങേറിയിരുന്ന വാതുവെപ്പ്, കോഴ വിവാദങ്ങൾ. നിരവധി ഇന്ത്യൻ പാകിസ്താൻ താരങ്ങൾ വാതുവെപ്പിൽ പങ്കാളികളായിട്ടുണ്ട് മുഹമ്മദ് അസറുദീനേയും അജയ് ജഡേജയെയും പോലെയുള്ള നിരവധി താരങ്ങളുടെ കരിയർ അവസാനിച്ചത് കോഴ വിവാദങ്ങളിൽ വീണായിരുന്നു

മുംബൈയിൽ നിന്നും പാകിസ്താനിലേക്കും അവിടെ നിന്നു ദുബായിലേക്കും വളർന്ന ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയായിരുന്നു ഒരുകാലത്ത് ക്രിക്കറ്റ് ലോകത്തിലെ കോഴ വിവാദത്തിന്റെ പ്രഭവകേന്ദ്രം

ഇപ്പോഴും വാതുവെപ്പ് ശൃംഖലകൾ ഇന്ത്യയും പാകിസ്ഥാനും വിട്ട് വേറെ എങ്ങോട്ടും പോയിട്ടില്ല ഇന്ത്യക്കാരും പാകിസ്ഥാൻകാരും തന്നെയാണ് ഇപ്പോഴും വാതുവെപ്പുകാർക്ക് മുന്നിൽ നിൽക്കുന്നത് പക്ഷേ അവരുടെ ആസ്ഥാനം ദുബായിലേക്ക് മാറ്റി എന്നത് മാത്രമാണ് ഏക വ്യത്യാസം .

വാതുവെപ്പ് വിവാദത്തിൽ വാതുവെപ്പിൽ പങ്കാളികളായി എന്ന കുറ്റത്തിൽ രണ്ട് യുഎഇ താരങ്ങളെ ഇപ്പോൾ ഐസിസി എട്ടുവർഷത്തെക്ക് ക്രിക്കറ്റിൽനിന്നും വിലക്കിയിരിക്കുകയാണ്.

ആമിർ ഹയാത്, അഷ്ഫാഖ് അഹമ്മദ് എന്നീ താരങ്ങളെയാണ് വിലക്കിയത്. 2020 ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ആയിരുന്നു അവർ വാതുവെപ്പ് ഇടപാടുകാരുമായി ബന്ധത്തിലേർപ്പെട്ട് കോഴ വാങ്ങിയത്. താരങ്ങൾക്ക് രണ്ടുപേർക്കും 15,000 യുണൈറ്റഡ് അറബ് എമിരേറ്റ്സ് ദിർഹം വീതം പിഴ ഏർപ്പെടുത്തിയിട്ടുണ്ട്.

ക്രിക്കറ്റ് ലോകത്ത് എവിടെ വാതുവെപ്പ് നടന്നാലും അവിടെ ഒരു ഇന്ത്യൻ ബന്ധം കാണും എന്നതിനുള്ള തെളിവാണ് പുതിയ സംഭവം ഈ രണ്ടു താരങ്ങളും ബന്ധപ്പെട്ടിരിക്കുന്നത് ഒരു ഇന്ത്യൻ വാതുവെപ്പുകാരനുമായി ആണ്.

ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് പകരം മൂന്ന് പകരക്കാരെ കണ്ടെത്തി യുവന്റസ്

ശ്രീലങ്കൻ ക്രിക്കറ്റ് മരിച്ചിട്ടില്ല സിംഹള വീര്യമുള്ള പോരാളികൾ ഇനിയും അവശേഷിക്കുന്നുണ്ട്