ദേശിയ ടീമിനൊപ്പമുള്ള ഡ്യൂട്ടി കഴിഞ്ഞ് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനൊപ്പം തിരിച്ചെത്തിയിരിക്കുകയാണ് യുവ മധ്യനിര താരമായ എബിൻ ദാസും, മുന്നേറ്റ താരമായ കോറൂ സിംഗും.
ഈ കഴിഞ്ഞ ഇന്ത്യൻ അണ്ടർ 20 ഏഷ്യൻ കപ്പിനായാണ് ഇരുവരും ഇന്ത്യൻ ടീമിനായി ബൂട്ട് കെട്ടിയത്. നിലവിൽ ഇന്ത്യൻ അണ്ടർ 20 ദേശിയ ടീമിന്റെ പ്രധാനപ്പെട്ട രണ്ട് താരങ്ങളാണ് എബിൻ ദാസും, കോറൂ സിംഗും.
ഇരുവരും ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം തിരിച്ചെത്തി പരിശീലനം തുടങ്ങി കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സിന്റെ റിസേർവ് ടീമിലൂടെ വളർന്ന് വന്ന താരങ്ങളാണ് ഇരുവരും.
പരിശീലകൻ മിഖായേൽ സ്റ്റഹ്രയുടെ തന്ത്രങ്ങൾക്ക് പറ്റിയ താരങ്ങൾ തന്നെയാണ് ഇരുവരും. എന്തിരുന്നാലും യുവ താരങ്ങളുടെ തിരിച്ചുവരവോടെ വമ്പൻ പ്രതിക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.