in ,

LOVELOVE

വീണ്ടും ഒരു ബെർണാബു മാജിക്ക്. What a Come Back- What a Match- its absolute Thriller………

ലഭിച്ച മികച്ച അവസരങ്ങൾ പലതും ഗോളിലേക്ക് വഴിതിരിച്ചു വിടാൻ പറ്റാത്തതിനെ സിറ്റിക്ക് സ്വയം പഴിക്കാം, പിന്നെ തിബോ കോട്ടുവായുടെ മികച്ച സേവിങ്ങുകളെയും………

3-4 ന്റെ സ്‌കോറുമായി സാന്റിയാഗോ ബെർണാബുവിൽ ആരംഭിച്ച മത്സരത്തിൽ ആദ്യ പകുതിയിൽ സിറ്റി തന്നെയാണ് ഒരൽപം മുന്നിട്ട് നിന്നതു. റയൽ ആകട്ടെ ഒരു ഷോട്ട് പോലും ഓൺ ടാർഗെറ്റിൽ എടുക്കാൻ സാധിക്കാതെ കഷ്ടപ്പെട്ടു.

രണ്ടാം പകുതിയിലും ഗോളുകൾ കണ്ടെത്താൻ 73 ആം മിനുട്ട് വരെ ഇരു ടീമുകളും പരാജയപ്പെട്ടു. ഒടുവിൽ റയലിന്റെ പിഴവിൽ നിന്നും റിയാദ് മെഹ്‌റീസ്‌ സിറ്റിയുടെ ലീഡ് വീണ്ടും ഉയർത്തി. Aggregate 5-3……..ജസൂസിന്റെ പകരക്കാരനായി ഇറങ്ങിയ ഗ്രീലിഷ് ഇടതു വിങ്ങിൽ പല നീക്കങ്ങളും നടത്തി എങ്കിലും ഗോൾ കണ്ടെത്താൻ End Product ഉണ്ടായില്ല. മത്സരം സിറ്റി യുടെ ഉള്ളം കയ്യിൽ ആയി എന്ന് തോന്നുന്നിടത്തു നിന്നായിരുന്നു റയലിന്റെ ഒരു അസാധ്യ തിരിച്ചു വരവിനു നാം സാക്ഷിയായത്. കാർലോ ആഞ്ചലോട്ടിയുടെ നിർണാകയ സബ്സ്റ്റിട്യൂഷൻ റോഡ്രിഗോ കരീം ബെൻസിമ നൽകിയ അസ്സിസ്റ്റിൽ നിന്നും ആദ്യ ഗോൾ കണ്ടെത്തുന്നു, ആ ഷോക്ക് മാറുന്നതിനു മുന്നേ നിമിഷങ്ങൾക്കകം റൈറ്റ് വിങ്ങിലൂടെ നടത്തിയ മറ്റൊരു അത്യുജ്വല നീക്കത്തിനൊടുവിൽ മാർക്കോ അസെൻസിയോയുടെ അസ്സിസ്റ്റിൽ നിന്നും റോഡ്രിഗോ രണ്ടാം ഗോളും കണ്ടെത്തി കൈവിട്ട മത്സരത്തെ റയലിന്റെ വരുതിയിൽ ആക്കുക ആയിരുന്നു. കമവിങ്ക യെ യൊക്കെ ആഞ്ചലോട്ടി ആ മിട ഫീൽഡിൽ അഴിച്ചു വിടുന്നതും നാം കണ്ടു.

5-5 ന്റെ അഗ്ഗ്രെഗേറ്റ്‌ സ്കോർ ആയതിനാൽ എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിൽ 95ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു ബെൻസിമ വീണ്ടും റയലിനെ മുന്നിൽ എത്തിക്കുക ആയിരുന്നു. എങ്ങനെയാണ് ഈ ടീമിനെ വർണിക്കേണ്ടത്. ചാമ്പ്യൻസ് ലീഗിൽ റയൽ തങ്ങളുടെ ആധിപത്യം വീണ്ടും തെളിയിക്കുക ആയിരുന്നു. Comfort സോണിൽ എത്തിയതിനാൽ ആഞ്ചലോട്ടി മുന്നേറ്റ താരങ്ങളായ കരീം ബെൻസിമക്കു പകരം സെബായോസിനെയും വിനീഷ്യസിന് പകരം ലൂക്കാസ് വാസ്ക്വസിനെയും കളത്തിലിറക്കി സിറ്റിയുടെ എല്ലാ തന്ദ്രങ്ങൾക്കും ഒടിവെക്കുക ആയിരുന്നു. ലഭിച്ച മികച്ച അവസരങ്ങൾ പലതും ഗോളിലേക്ക് വഴിതിരിച്ചു വിടാൻ പറ്റാത്തതിനെ സിറ്റിക്ക് സ്വയം പഴിക്കാം, പിന്നെ തിബോ കോട്ടുവായുടെ മികച്ച സേവിങ്ങുകളെയും………

മോശം ഫോമിലാണെങ്കിലും അദ്ദേഹം ഒരു റെക്കോർഡ് കൂടി തകർത്തു.

ഡെവലപ്പ്മെന്റ് ലീഗിനെ വാനോളം പുകഴ്ത്തി മുൻ ബ്ലാസ്റ്റേഴ്‌സ് താരം..