യുവേഫയുടെ ചാമ്പ്യൻസ് ലീഗിന് വെല്ലുവിളിയുമായി സമാന്തര ലീഗ് ആയ യൂറോപ്യൻ സൂപ്പർ ലീഗിൽ കളിക്കാൻ പോകുന്ന ക്ലബ്ബുകൾ കടുത്ത ശിക്ഷകൾ സ്വീകരിക്കേണ്ടി വരുമെന്ന് യുവേഫ അറിയിച്ചു.
നേരത്തെ 12 ക്ലബ്ബുകൾ യൂറോപ്യൻ സൂപ്പർ ലീഗ് കളിക്കുമെന്നു പ്രഖ്യാപിച്ചു എങ്കിലും, യുവേഫയുടെ ഭീഷണിക്ക് മുന്നിൽ മുട്ടു മടക്കി അതിൽ 9 ടീമുകളും തങ്ങളുടെ തീരുമാനത്തിൽ നിന്നു പിൻവാങ്ങി.
എന്നാൽ റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ് എന്നീ സൂപ്പർ ക്ലബ്ബുകൾ അവരുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. ഈ ടീമുകൾക്ക് എതിരായി കടുത്ത ശിക്ഷാനടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ആണ് യുവേഫയുടെ തീരുമാനം.
യൂറോപ്യൻ സൂപ്പർ ലീഗ് കളിക്കും എന്നു ആദ്യം പറഞ്ഞിട്ട് പിന്നീട് തീരുമാനം പിൻവലിച്ച ബാക്കി 9 ടീമുകളെയും യുവേഫ വെറുതെ വിട്ടില്ല, അവർക്കും ശിക്ഷകൾ കൊടുത്തിട്ടുണ്ട്.
ഇനി ഒരിക്കലും യുവേഫ അംഗീകാരമില്ലാത്ത ടൂർണമെന്റിൽ കളിക്കില്ല എന്ന് ഈ 9 ക്ലബുകളും യുവേഫക്ക് ഉറപ്പ നൽകി. അത് ലംഘിച്ചാൽ 100 മില്യൺ പിഴ ക്ലബുകൾ നൽകേണ്ടി വരുമെന്നതിന് പുറമെ, അടുത്ത വർഷത്തെ യുവേഫ ടൂർണമെന്റിൽ നിന്നുള്ള വരുമാനത്തിന്റെ 5% പിഴ ആയി യുവേഫക്ക് നൽകണം.
അത് കൂടാതെ യുവേഫയുടെ ഗ്രാസ് റൂട്ട് ലെവൽ ഫുട്‌ബോൾ ഡവലപ്പിങ് പ്രോഗ്രാമിലേക്ക് 15 മില്യൻ യൂറോ നൽകുകയും വേണം.
സൂപ്പർ ലീഗിൽ നിന്ന് പിന്മാറിയ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ലിവർപൂൾ, സ്പർസ്, ചെൽസി, അത്ലറ്റിക്കോ മാഡ്രിഡ്, ഇന്റർ മിലാൻ, എ സി മിലാൻ എന്നീ ക്ലബുകൾക്ക് ആണ് മേൽപ്പറഞ്ഞ ശിക്ഷാ നടപടികൾ.
ഇപ്പോഴും സൂപ്പർ ലീഗ് വാദത്തിൽ ഉറച്ചു നിൽക്കുന്ന ബാഴ്സലോണ,റയൽ റയ്ക്ഡ്രിൽഡ്, യുവന്റസ് എന്നിവരെ അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ നിന്ന് യുവേഫ വിലക്കും എന്നാണ്റിപ്പോർട്ടുകൾ.