in

സ്റ്റംപിൽ ഇടിച്ച പന്തിന് LBW വിധിച്ച് അമ്പയർ, പൊട്ടിച്ചിരിച്ച് ബെൻ സ്റ്റോക്സ്! വീഡിയോ കാണാം…

ശരീരത്തിൽ നിന്നും വ്യക്തമായ അകലം പാലിച്ച പന്തിന് അമ്പയർ LBW വിളിക്കുന്നു. ബാറ്റർ DRS ഉപയോഗിക്കുമ്പോൾ വളരെ കൗതുകം ഉണർത്തുന്ന രംഗങ്ങൾ. അടുത്ത കാലങ്ങളിൽ ഏറ്റവും മോശം പ്രകടനങ്ങൾ തുടർക്കഥ ആവുന്ന ഇംഗ്ലണ്ട് ടീമിന് ഈ ഇന്നിങ്സിൽ എവിടെ ഒക്കെയോ ഭാഗ്യത്തിന്റെ കൂട്ടുണ്ട്. പന്ത് സ്റ്റംപിൽ ഇടിച്ചിട്ടും ഔട്ട് ആവാത്ത സ്റ്റോക്സും ഔട്ട് ആയ പന്ത് നോബോൾ ആയി ജീവൻ കിട്ടിയ ക്രോളിയും ഉദാഹരണങ്ങൾ..

ക്രിക്കറ്റ് ലോകത്ത് അധികം കണ്ട് പരിചയമില്ലാത്ത ചില രംഗങ്ങളാണ് ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അരങ്ങേറിയത്. കാമറൂൻ ഗ്രീൻ എറിഞ്ഞ മുപ്പതാം ഓവറിലെ ആദ്യ പന്തിൽ അമ്പയർ LBW വിധിച്ചു. പക്ഷേ ഉടനേ തന്നെ ബെൻ സ്റ്റോക്സ് DRS ആവശ്യപ്പെട്ടു. പിന്നാലെ വന്ന റീപ്ലേയിൽ സ്റ്റോക്സിനെ ഉൾപടെ പൊട്ടിച്ചിരിപ്പിച്ച രംഗങ്ങൾ വ്യക്തമായ്, അമ്പയർ LBW വിധിച്ച പന്ത് ശരിക്കും സ്റ്റോക്സിന്റെ ശരീരത്തിന് അടുത്തു പോലും വന്നിട്ടില്ല – പക്ഷേ അത് ഓഫ് സ്റ്റംപിൽ ഇടിച്ച ശേഷമാണ് പിന്നിലേക്ക് പോയത്! സ്റ്റംപിൽ തട്ടിയിട്ടും ബെയിൽസിന് അനക്കം ഒന്നും ഇല്ലാത്തതിനാൽ സ്റ്റോക്സിന് ജീവൻ തിരിച്ചു കിട്ടി.

പന്ത് സ്റ്റംപിൽ തട്ടിയിട്ടും ബെയിൽസ് വീഴാത്ത കാഴ്ച ആധുനിക ക്രിക്കറ്റിൽ സ്ഥിരം ആവുന്നുണ്ട്. ബെയിൽ വീണാൻ മാത്രമേ വിറ്റക്ക് ആയി പരിഗണിക്കാനാവു  എന്നതിനാൽ ഇത്തരത്തിൽ ജീവൻ കിട്ടുന്ന ബാറ്റർമാരുടെ എണ്ണവും വർദ്ധിക്കുന്നു. പക്ഷേ ഇത് ബൗളർമാർക്ക് മോശം അനുഭവമാണ്. ഇത്രയും കഷ്ടപ്പെട്ട് പന്തിനെ സ്റ്റംപിൽ കൊള്ളിച്ചിട്ടും വിക്കറ്റ് ലഭിക്കാതെ പോവുന്നത് ബൗളറെ നിരാശപ്പെടുത്തുന്ന അനുഭവമാണ്.

അതെ സമയം അമ്പയർമാരുടെ നിലവാരവും വലിയൊരു പ്രശ്നമാണ്. പാഡിൽ നിന്നും വ്യക്തമായ അകലം പാളിച്ച പന്തിൽ LBW വിധിച്ച അമ്പയർ ട്രോളുകൾക്ക് വിധേയമാവുകയാണ് ഇപ്പോൾ. ഇത്തരം സാഹചര്യങ്ങളില്‍ DRS വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.

ഇന്നലെയും ഇംഗ്ലണ്ടിനെ ഭാഗ്യം തുണച്ചിരുന്നു. സ്റ്റോക്സിന്റെ ഓവറിൽ എഡ്ജ് ചെയ്ത് ഔട്ട് ആയ സാക് ക്രോളിയെ കാത്തത് നോ ബോൾ ആണ്. പക്ഷെ ആ ഭാഗ്യം ഒന്നും മുതലാക്കാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. ഇന്ന് ബാറ്റിങ് ആരംഭിച്ച അഞ്ചാം ഓവറിനുള്ളിൽ ഓപണർ ഹസീബ് ഹമീദിനിയും (6) അധികം വൈകാതെ സാക് ക്രോളിയേയും (18) നഷ്ടമായി. പിന്നീട് കണ്ടത് ഓസ്ട്രേലിയൻ മേധാവിത്വം ആണ്. ടീം സ്കോർ 36 റൺസിൽ നിൽക്കെ ക്രോളിയെ നഷ്ടപ്പെട്ട ഇംഗ്ലീഷ് നിരക്ക് കൂടെ ഒരു റൺസ് പോലും ചേർക്കാൻ കഴിയുന്ന മുന്നെ ജോ റൂട്ട് (0)
ഡാവീദ് മലാൻ (3) എന്നിവരെ നഷ്ടമായി.

ആദ്യ ഇന്നിങ്സിൽ 416 എന്ന ടോടലിനെ തേടി ഇറങ്ങിയ ഇംഗ്ലണ്ട് നിലവിൽ 95/4 എന്ന നിലയിലാണ്. 36/4 എന്ന നിലയിൽ നിന്നും സ്റ്റോക്സ് – ബെയർസ്റ്റോ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ കരകയറാൻ സഹായിക്കുന്നത്. ഒരു തവണ ജീവൻ ലഭിച്ച സ്റ്റോക്സ് മികച്ച രീതിയിൽ ആണ് ബാറ്റ് ചെയ്യുന്നത്. ആദ്യ ദിനം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ രണ്ട് ദിവസം ബാറ്റ് ചെയ്താണ് 416/8 എന്ന സ്കോർ നേടി ഡിക്ലയർ ചെയ്തത്. ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത് എന്നിവരുടെ മികവിൽ ആണ് ഓസീസ് മികച്ച സ്കോർ കണ്ടെത്തിയത്.

മെസ്സി പി എസ് ജി വിടുന്നു, തീരുമാനത്തിന് പിന്നിൽ മൂന്നു കാരണങ്ങൾ ഞെട്ടൽ മാറാതെ ഫുട്ബോൾ ലോകം…

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു താരം കൂടി ലോണിലേക്ക്…