in , , ,

LOVELOVE

ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡ് ഇന്നിറങ്ങുന്നു, എതിരാളികൾ അത്‌ലറ്റിക്കോ, കവാനി കളിക്കില്ല…

അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് വരുമ്പോൾ സുവരെസും ഗ്രീസമാനും ആദ്യ ഇലവനിൽ ഉണ്ടാകില്ല എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. മത്തെയസ് കുൻഹ,കോക്കെ എന്നിവരുടെ കാര്യവും സംശയത്തിലാണ്.ഒബ്ലാകിന്റെ മോശം ഫോമും സിമിയോണിയുടെ തലവേദനയാണ്

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇന്നിറങ്ങുന്നു. എതിരാളികൾ അത്‌ലറ്റിക്കോ മാഡ്രിഡ്‌. എഡിസൺ കവാനി മത്സരത്തിന് ഉണ്ടാകില്ല എന്ന് വ്യക്തമാക്കി രാൾഫ് രാഗ്നിക്ക്.

അത്‌ലറ്റിക്കോ മാഡ്രിഡ്‌ വിട്ട ശേഷം ഡി ഗിയ ആദ്യമായി അത്‌ലറ്റികോക്കെതിരെ കളിക്കുന്നു എന്നതാണ് മത്സരത്തിന്റെ ഏറ്റവും വലിയ സവിശേഷത.നിലവിൽ കവാനിയെ മാത്രമാണ് യുണൈറ്റഡ് നിരയിൽ പരിക്ക് വലക്കുന്നത്.

മാറ്റിച് പരിക്ക് മാറി ടീമിനോടപ്പം ചേർന്നു. ഫിൽ ജോൺസ് ചാമ്പ്യൻസ് ലീഗ് കളിക്കാനുള്ള യോഗ്യത നേടിയെന്നുള്ളതാണ് യുണൈറ്റഡിൽ നിന്ന് ലഭിക്കുന്ന വാർത്ത.

അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് വരുമ്പോൾ സുവരെസും ഗ്രീസമാനും ആദ്യ ഇലവനിൽ ഉണ്ടാകില്ല എന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. മത്തെയസ് കുൻഹ,കോക്കെ എന്നിവരുടെ കാര്യവും സംശയത്തിലാണ്.ഒബ്ലാകിന്റെ മോശം ഫോമും സിമിയോണിയുടെ തലവേദനയാണ്

റൊണാൾഡോ അടങ്ങുന്ന മുന്നേറ്റ നിരയിൽ യുണൈറ്റഡ് പ്രതീക്ഷ വെക്കുമ്പോൾ സിമിയോണിയുടെ തന്ത്രങ്ങൾ മുഴുവനും പ്രതിരോധത്തിലും ഊനിയായിരിക്കും.

ഇന്ത്യൻ സമയം പുലർച്ചെ ഒന്നരക്ക് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വാണ്ട മെട്രോപോളിട്ടാനോയിൽ മത്സരം ആരംഭിക്കും

ചെഞ്ചോ ഇന്ന് ഗോൾ നേടുമെന്ന് ഇവാൻ, ആദ്യ ഇലവനിൽ അദ്ദേഹം എത്തിയേക്കുമെന്ന് സൂചന നൽകി പരിശീലകൻ…

ലൂണ ഡയസ് അൽവരോ ത്രയത്തോട് ഒപ്പം കളിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് സഹൽ..