in

LOVELOVE

റെക്കോർഡ് വിജയം നേടി റെഡ് ഡെവിൾസ്, ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി

ഈ എവേ മത്സരവിജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യമായി 300 എവേ മത്സരങ്ങൾ വിജയിക്കുന്ന ക്ലബ്ബായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാറി. ലീഗിലെ അടുത്ത മത്സരത്തിൽ ജനുവരി 22-ന് വെസ്റ്റ് ഹാമിനെയാണ് യുണൈറ്റഡ് നേരിടുന്നത്. ഇടക്കാല പരിശീലകൻ റാൾഫ് റാങ്നിക്കിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച നേട്ടങ്ങൾ ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനും

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ വിജയം നേടി റെഡ് ഡെവിൾസ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ആദ്യ ഇലവനിൽ സ്ഥാനം നേടിയ ബ്രന്റ്ഫോർഡിനേതിരായ എവേ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.

യുവതാരങ്ങൾ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുഴുവൻ ഗോളുകളും നേടിയത്, അതേസമയം രണ്ട് അസിസ്റ്റുകൾ നേടിയ പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസും യുണൈറ്റഡിന്റെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചു. ഈ വിജയത്തോടെ പോയന്റ് ടേബിളിൽ 21 മത്സരങ്ങളിൽ നിന്ന് 35 പോയന്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്, നാലാം സ്ഥാനക്കാരായ വെസ്റ്റ് ഹാമുമായി രണ്ട് പോയന്റിന്റെ മാത്രം വിത്യാസം. ലീഗിലെ ആദ്യ നാലു സ്ഥാനക്കാർക്ക് മാത്രമേ അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ നേരിട്ട് യോഗ്യത ലഭിക്കുകയുള്ളു എന്നത് കൊണ്ട് ആദ്യ നാലിലെത്താൻ തന്നെയാണ് യുണൈറ്റഡ് ലക്ഷ്യമിടുന്നത്.

ബ്രന്റ്ഫോഡിന്റെ ഹോം സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മുഴുവൻ ഗോളുകളും എത്തുന്നത്. ഫ്രഡിന്റെ അസിസ്റ്റിൽ നിന്നും 55-മിനിറ്റിൽ ഇലംഗയാണ് യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടുന്നത്, പിന്നാലെ ബ്രൂണോ ഫെർണാണ്ടസിന്റെ ഇരട്ടഅസിസ്റ്റിൽ നിന്ന് 62-മിനിറ്റിൽ ഗ്രീൻവുഡ്, 77-മിനിറ്റിൽ റാഷ്‌ഫോഡ് എന്നിവർ കൂടി ഗോൾ കണ്ടെത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച വിജയം ആസ്വദിച്ചു. ബ്രന്റ്ഫോഡിന്റെ ആശ്വാസ ഗോൾ 85-മിനിറ്റിൽ ടോണിയുടെ വകയായിരുന്നു.

ഈ എവേ മത്സരവിജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യമായി 300 എവേ മത്സരങ്ങൾ വിജയിക്കുന്ന ക്ലബ്ബായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാറി. ലീഗിലെ അടുത്ത മത്സരത്തിൽ ജനുവരി 22-ന് വെസ്റ്റ് ഹാമിനെയാണ് യുണൈറ്റഡ് നേരിടുന്നത്. ഇടക്കാല പരിശീലകൻ റാൾഫ് റാങ്നിക്കിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച നേട്ടങ്ങൾ ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ഓരോ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനും.

ഒടുവിൽ ഉൻമുക്തിന് ബിഗ്ബാഷ് അരങ്ങേറ്റം, പക്ഷേ അതും മുതലാക്കാൻ ആവാതെ വീണു!

കോവിഡ് സാഹചര്യത്തിൽ ISL ന്റെ ഭാവി എന്താണ്