in

2021 ജയത്തോടെ അവസാനിപ്പിച്ചു ചെകുത്താൻമ്മാർ,ക്രിസ്റ്റ്യാനോ സ്‌കോർ…

ഒലെ താരങ്ങൾ നിറം മങ്ങുമ്പോഴും വീണ്ടും വീണ്ടും അവസരം നൽകിയപ്പോൾ മത്സരം കണ്ട്രോൾ ചെയ്യാത്തവർക്ക് സ്ഥാനം സൈഡ് ബെഞ്ച് ആകും എന്ന ശക്തമായ സൂചന തന്നെ റാൽഫ് താരങ്ങൾക്കു നൽകി.

Norwich City vs Manchester United

സ്റ്റാർട്ടിങ് ഇലവനിൽ ഒരു വമ്പൻ അഴിച്ചു പണി തന്നെ രാഗ്നിക് കൊണ്ട് വന്നപ്പോൾ തന്നെ മത്സരത്തിന്റെ ഗതി എന്നതാകും എന്ന് യുണൈറ്റഡ് ആരാധകർ മനസ്സിൽ കുറിച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ രാഷ്‌ഫോർഡ് ,വരാൻ, ഫ്രെഡ്, ടെല്ലസ് എന്നിവർ സൈഡ് ബെഞ്ചിൽ സ്ഥാനം പിടിച്ചപ്പോൾ കഴിഞ്ഞ മത്സരത്തിലെ ഹീറോ എഡിസൺ കവാനിയെ സ്റ്റാർട്ട് ചെയ്യിപ്പിക്കുന്നതും കാണാനായി.

Norwich City vs Manchester United

ഒലെ താരങ്ങൾ നിറം മങ്ങുമ്പോഴും വീണ്ടും വീണ്ടും അവസരം നൽകിയപ്പോൾ മത്സരം കണ്ട്രോൾ ചെയ്യാത്തവർക്ക് സ്ഥാനം സൈഡ് ബെഞ്ച് ആകും എന്ന ശക്തമായ സൂചന തന്നെ റാൽഫ് താരങ്ങൾക്കു നൽകി.

വാൻ ബിസാക്ക, ലുക് ഷൗ, മാറ്റിച്ചു, സാഞ്ചോ എറിക് ബെയ്‌ലി എന്നിവർക്ക് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം തിരിച്ചു നൽകിയത് അർഥവത്താകുന്ന കാഴ്ചയാണ് കാണാനായത്. മത്സര നിയന്ത്രണം ഏറ്റെടുത്ത യുണൈറ്റഡിനായി ആദ്യ പകുതിയിൽ തന്നെ സ്കോട് മാക്ടമിനെ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ലക്ഷ്യം കണ്ടു.

Manchester United [Sportskreeda]

ഒരു ഗോൾ ജെയ്ഡൻ സാഞ്ചോ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഓൺ ഗോളിന്റെ രൂപത്തിൽ ബെൻ മീയുവിലൂടെയും നേടി. പക്ഷെ യുണൈറ്റഡ് പ്രതിരോധ താരങ്ങളുടെ പിഴവ് മുതലാക്കി ആരോൺ ലെനൻ ബേൺലിക്കായി ഒരു ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിലും അറ്റാക്കിങ് തന്നെ ശ്രമിച്ച യുണൈറ്റഡിന് പക്ഷെ ബേൺലി പ്രതിരോധം തുലാക്കാൻ ആയില്ല. മികച്ച മുന്നേറ്റങ്ങൾ പലതും ബേൺലി പ്രതിരോധത്തിൽ തട്ടി നിന്നു.

ക്രിസ്ത്യാനോ റൊണാൾഡോയെ പരിശീലകന്മാരുടെ രക്ഷകനെന്ന് വിശേഷിപ്പിച്ച് അപൂർവ ബാലൻ ഡി ഓർ ജേതാവ്…

ഫുട്ബോളിലെ ഏറ്റവും മികച്ച അദ്ധ്യാപകൻ ഒരായിരം ജന്മദിനാശംസകൾ…