in

LOVELOVE CryCry OMGOMG LOLLOL AngryAngry

നന്ദി ഡേവിഡ് ഡി ഗയ ക്കും എഡിസൺ കവാനിക്കും…

ന്യൂ കാസിൽ അപ്പോഴും പൊരുതി തന്നെ കളിച്ചു യുണൈറ്റഡ് ഗോൾ മുഖം പരീക്ഷണ വിധേയമാക്കി കൊണ്ടേ ഇരുന്നു. ഡേവിഡ് ഡി ഗയ എന്ന യുണൈറ്റഡ് വിശ്വസ്തന്റെ ചോരാത്ത കൈകൾ ആണ് ചെകുത്താൻമ്മാരെ രക്ഷപ്പെടുത്തിയത്.

ഒടുവിൽ വൻ നാണക്കേടിൽ നിന്നും കഷ്ടിച്ചു കടന്നു കൂടി ചെകുത്താൻപ്പട. നിരാശ ജനകമായ പ്രകടനം. റാൽഫ് റാഗ്‌നിക്കിന്റെ കീഴിൽ ഒരു ഔട്ക്ലാസ്സ് പ്രെസ്സിങ് ഗെയിം പ്രതീക്ഷിച്ചിരുന്ന യുണൈറ്റഡ് ആരാധകരെ തുടക്കം മുതൽ നിരാശപ്പെടുത്തുന്ന പ്രകടനം ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പുറത്തെടുത്തത്.

ചെകുത്താൻ പടയുടെ പുലികൾ കടലാസിൽ ഒതുങ്ങിയപ്പോൾ കളിക്കളം ന്യൂ കാസ്റ്റിൽ താരങ്ങൾ അടക്കി ഭരിക്കാൻ തുടങ്ങി. അതിന്റെ ഫലമായി ആദ്യ ഏഴാം മിനുട്ടിൽ തന്നെ സെയിന്റ് മാക്സിമിനിന്റെ ഷോട്ടിൽ നിന്നും ന്യൂ കാസിൽ ലീഡ് എടുത്തു.

സമനില ഗോൾ കണ്ടെത്താൻ നന്നേ വിഷമിച്ച യുണൈറ്റഡ് രണ്ടാം പകുതിയിൽ കവാനിയെയും സാഞ്ചോയെയും കളത്തിൽ ഇറക്കിയപ്പോൾ ആണ് മത്സരത്തിലേക്ക് തിരിച്ചു വന്നത്. 71ആം മിനുട്ടിൽ ഡീഗോ ഡാലോട്ട് നൽകിയ പന്തു എഡിസൺ കവാനി ന്യൂ കാസിൽ ഗോൾ വലയിലേക്ക് തൊടുത്തെങ്കിലും ആദ്യ ഷോട്ടിൽ ലക്‌ഷ്യം കണ്ടില്ല റീബൗണ്ട് എടുത്ത കാവാനിക്ക് ഇത്തവണ പിഴച്ചില്ല- സ്കോർ ഷീറ്റിൽ യുണൈറ്റഡിന്റെ പേരും എഴുതി ചേർത്തു.

ന്യൂ കാസിൽ അപ്പോഴും പൊരുതി തന്നെ കളിച്ചു യുണൈറ്റഡ് ഗോൾ മുഖം പരീക്ഷണ വിധേയമാക്കി കൊണ്ടേ ഇരുന്നു. ഡേവിഡ് ഡി ഗയ എന്ന യുണൈറ്റഡ് വിശ്വസ്തന്റെ ചോരാത്ത കൈകൾ ആണ് ചെകുത്താൻമ്മാരെ രക്ഷപ്പെടുത്തിയത്.

2021-ൽ ഫുട്ബോളിൽ നിന്ന് വിരമിച്ച അഞ്ച് സൂപ്പർ താരങ്ങൾ ഇവരാണ്…

PSG താരം എംബാപ്പെ തന്റെ തീരുമാനം പ്രഖ്യാപിക്കുന്ന തീയതി പുറത്തുവിട്ട് സ്പാനിഷ് മാധ്യമം…