in

LOVELOVE

ഫൽക്കാവോയോട് തങ്ങൾ ചെയ്ത ചതി ക്രിസ്ത്യാനോയോട് ചെയ്യരുതെന്ന് യുണൈറ്റഡ് ഇതിഹാസം…

ഇപ്പോൾ അതേ പിഴവ് തന്നെയാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ കാര്യത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാൻഡ് കുറ്റപ്പെടുത്തി. ക്രിസ്ത്യാനോ റൊണാൾഡോയോടൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിയുടെ സുവർണ്ണ തലമുറയിൽ പന്ത് തട്ടിയ താരമാണ് അറിയോ ഫെർഡിനാൻഡ്.

കൊളംബിയൻ ഫുട്ബോൾ ജന്മംനൽകിയ ഏറ്റവും പ്രതിഭാധനനായ ഫുട്ബോൾ താരം ആയിരുന്നു റഡാമല്‍ ഫാല്‍ക്കാവോ. ലാറ്റിനമേരിക്കൻ ഫുട്ബോൾ ചരിത്രത്തിൽ താരത്തിന് പേര് തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ടത് ആയിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ കരിയർ നശിപ്പിച്ചത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെന്ന് ഒരു വിമർശനമുണ്ട്. 2014-15 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച, അദ്ദേഹത്തിന് അന്ന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല.

അദ്ദേഹത്തിൻറെ കഴിവിനെ വേണ്ടവിധം ഉപയോഗിക്കുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ഇപ്പോൾ അതേ പിഴവ് തന്നെയാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ കാര്യത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ റിയോ ഫെർഡിനാൻഡ് കുറ്റപ്പെടുത്തി. ക്രിസ്ത്യാനോ റൊണാൾഡോയോടൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സിയുടെ സുവർണ്ണ തലമുറയിൽ പന്ത് തട്ടിയ താരമാണ് അറിയോ ഫെർഡിനാൻഡ്.

ഫൈവ് എന്ന യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അറിയോ ഫെർഡിനാൻഡ് ഈ വിഷയത്തെപ്പറ്റി പറഞ്ഞ വാക്കുകളുടെ കൃത്യമായ മലയാള പരിഭാഷ താഴെ ചേർക്കുന്നു, എല്ലാം പോവുകയാണ്. എനിക്ക് ഇവിടെ ശരിയായി ഇരിക്കാന്‍ പോലും കഴിയുന്നില്ല, ഇവിടെ ഇരുന്ന് ഈ ടീമിനെ പ്രതിരോധിക്കുന്നത് ബുദ്ധിമുട്ടാണ്. ഏറ്റവും മികച്ച രണ്ട് ആക്രമണകാരികളായ റൊണാള്‍ഡോ, കവാനി എന്നിവര്‍ ടീമിലുണ്ടായിട്ടും, അവർക്ക് നല്ല പൊസിഷനിൽ പന്തെത്തിച്ച് കൊടുക്കാൻ കഴിയുന്ന താരങ്ങളുമായിട്ടല്ല കളിക്കുന്നത് – അർത്ഥശൂന്യമായ ഒരു ദൗത്യമായാണ് അതെനിക്ക് തോന്നുന്നത്,”

“ഏറ്റവും മികച്ച അക്രമണകാരികളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, എഡിസണ്‍ കവാനി എന്നിവര്‍ ടീമിലുണ്ടായിട്ടും അത് നല്ല രീതിയില്‍ ഉപയോഗിക്കാന്‍ യുണൈറ്റഡിന് കഴിയുന്നില്ല. നിങ്ങൾ അവരുടെ ശക്തിക്ക് അനുസരിച്ച് കളിക്കേണ്ടതുണ്ട്, ഇതിപ്പോ വർഷങ്ങൾക്ക് മുൻപ് ഫൽക്കാവോയുമൊത്ത് കളിച്ചത് പോലെയാണ്.”

“നിങ്ങൾ ആക്രമിക്കാൻ കഴിയുന്ന താരങ്ങളെ കൊണ്ട് വരുന്നു, പക്ഷെ അവർക്ക് പന്ത് ക്രോസ് ചെയ്യുന്നില്ല. പിന്നെ എങ്ങനെയാണ് അവർ ലക്ഷ്യം കാണുമെന്ന് പ്രതീക്ഷിക്കാൻ കഴിയുക? മറ്റു മേഖലകളിൽ നിന്ന് കാര്യങ്ങൾ ചെയ്യാൻ റൊണാൾഡോക്ക് കഴിയും, കവാനിക്കും. പക്ഷെ അവരുടെ ഏറ്റവും വലിയ കരുത്ത് പുറത്തെടുക്കാൻ കഴിയുന്നത് പന്ത് ക്രോസ് ചെയ്‌ത് നൽകുമ്പോൾ ആണെങ്കിൽ, പന്ത് അവർക്ക് ബോക്‌സിലേക്ക് എത്തിച്ചു കൊടുക്കുക. കുറച്ച് കൂടെ വീതിയിൽ കളിക്കുക. 4-2-2-2ലാണ് കളിക്കുന്നതെങ്കിൽ ഫുൾ-ബാക്കുകളാണ് വീതി നൽകേണ്ടത്,”

പരിക്ക് മാറി ബേയ്ലി ആഫ്രിക്കൻ നേഷൻസ് കപ്പിലേക്ക്…

ബാഴ്സയ്ക്ക് അണ്ണാക്കിൽ പണികിട്ടി ഫെറാൻ ടോറസിനെ സിറ്റിക്ക് തിരികെ നൽകണം…