in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സ്വാപ്പ് ഡീലിന് ഒരുങ്ങി യുണൈറ്റഡ്, നാപോളി സ്ട്രൈക്കർ യുണൈറ്റഡിലേക്ക്..

മാഞ്ചേസ്റ്റർ യുണൈറ്റഡ് അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ ഒരു സ്ട്രൈക്കറേ ടീമിലെത്തിക്കുമെന്ന് ഏറെകുറെ ഉറപ്പാണ്. ഹാരി കെയ്ൻ ഉൾപ്പടെ പല പ്രമുഖ താരങ്ങളുടെയും പേരുകൾ യുണൈറ്റഡിന്റെ അടുത്ത സ്ട്രൈക്കർ സ്ഥാനത്തേക്ക് എന്നാ അഭ്യൂഹങ്ങളുണ്ട്. ഇപ്പോൾ നാപോളി സ്ട്രൈക്കററായ വിക്ടർ ഓസിംനെ സ്വന്തമാക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നു എന്നാണ് വാർത്തകൾ.

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം ആന്റണി മാർഷ്യൽ അടങ്ങുന്ന ഒരു സ്വാപ്പ് ഡീലിനാണ് യുണൈറ്റഡ് ഇപ്പോൾ ശ്രമിക്കുന്നത്.ഇതിന് മുന്നേ താരത്തിന് വേണ്ടി യുണൈറ്റഡ് നൽകിയ ഓഫർ നാപോളി നിരസിച്ചിരുന്നു.ഈ വർഷത്തെ സീരി എ 25 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ അദ്ദേഹം നേടിയിട്ടിട്ടുണ്ട്.

23 വയസുള്ള ഈ നൈജീരിയൻ താരത്തിന്റെ നിലവിലെ ട്രാൻസ്ഫർ മാർക്കറ്റ് വാല്യൂ അഞ്ചു ബില്യൺ ഇന്ത്യൻ രൂപയാണ്. സെന്റർ ഫോർവേഡാണ് താരത്തിന്റെ ഇഷ്ട്ടപെട്ട പൊസിഷൻ. വലത് വിങ്ങറായും ഇടത് വിങ്ങറായും താരത്തിന് കളിക്കാൻ സാധിക്കും. ലില്ലേയിൽ നിന്നാണ് താരം 2020 ൽ നാപോളിയിലെത്തിയത്.

നിലവിൽ വളരെ മോശം ഫോമിലുള്ള ആന്റണി മാർഷ്യലിന് പകരം 23 വയസുള്ള വിക്ടറിനെ കൊണ്ട് വന്നാൽ അത് യുണൈറ്റഡിന് ഒരു മുതൽ കൂട്ടു തന്നെയാകും.ഈ സീസണിൽ നപോളിക്ക് വേണ്ടി 30 മത്സരങ്ങളിൽ നിന്ന് 17 ഗോളും ആറു അസ്സിസ്റ്റും സ്വന്തമാക്കിട്ടുണ്ട്.ടെൻ ഹാഗിന് കീഴിൽ നവ ചരിതം കുറിക്കാൻ ഒരുങ്ങുന്ന യുണൈറ്റഡിന് ഈ ട്രാൻസ്ഫർ വലിയ മുതൽ കൂട്ടാകും.

വിജയത്തിനും നേട്ടങ്ങൾക്കും വേണ്ടിയുള്ള തന്റെ കഠിന പ്രയത്നം ഒരിക്കലും അവസാനിക്കില്ല – ക്രിസ്ത്യാനോ റൊണാൾഡോ

അത്ഭുത ബാലൻ സീനിയർ ടീം കരാർ നൽകാനൊരുങ്ങി യുണൈറ്റഡ്..