in , ,

CryCry LOLLOL

യുണൈറ്റഡ് സൂപ്പർ താരം ബദ്ധവൈരികളുടെ കൂടാരത്തിലേക്ക്…

മാഞ്ചേസ്റ്റർ യുണൈറ്റഡ് അക്കാഡമിയിലൂടെ തന്നെ വളർന്ന പോഗ്ബ യുണൈറ്റഡിൽ അവസരമില്ലാതെയായപ്പോൾ ജുവന്റസിലേക്ക് ചേക്കേറി. അവിടെ ജുവന്റസിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ചതിന് ശേഷം യുണൈറ്റഡിൽ അദ്ദേഹം തിരകെയെത്തി.യുണൈറ്റഡിന് വേണ്ടി കളിച്ച 233 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

എറിക് ടെൻ ഹാഗിന്റെ കീഴിൽ പുതു ചരിത്രം കുറിക്കാൻ ഒരുങ്ങുന്ന മാഞ്ചേസ്റ്റർ യുണൈറ്റഡിൽ നിന്ന് മറ്റൊരു താരം കൂടി പുറത്തേക്ക്. സൂപ്പർ താരം പോൾ പോഗ്ബ ബദ്ധവൈരികളായ മാഞ്ചേസ്റ്റർ സിറ്റിയിലേക്ക് കൂടുമാറുമെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

നിലവിൽ മാഞ്ചേസ്റ്റർ സിറ്റി ഏർലിംഗ് ഹാലൻണ്ടിനെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ്.ഈ ശ്രമം അവസാനിക്കുന്നതോടെ ഒരു മധ്യനിര താരത്തെ സ്വന്തമാക്കാൻ സിറ്റി ആഗ്രഹിക്കുന്നുണ്ട്. പോൾ പോഗ്ബയുമായി നിലവിൽ സിറ്റി ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

മാഞ്ചേസ്റ്റർ യുണൈറ്റഡിൽ നിന്ന് ഈ സീസണിന്റെ അവസാനത്തോടെ ഫ്രീ ഏജന്റായി പോഗ്ബ ടീം വിടും. ഈ ഒരു സാഹചര്യത്തിൽ അദ്ദേഹം സിറ്റിയിലേക്ക് ചേക്കേറാൻ സാധ്യതകൾ ഏറെയാണ്.താരത്തിന് വേണ്ടി പി എസ് ജി യും രംഗത്തുണ്ട്.

മാഞ്ചേസ്റ്റർ യുണൈറ്റഡ് അക്കാഡമിയിലൂടെ തന്നെ വളർന്ന പോഗ്ബ യുണൈറ്റഡിൽ അവസരമില്ലാതെയായപ്പോൾ ജുവന്റസിലേക്ക് ചേക്കേറി. അവിടെ ജുവന്റസിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ചതിന് ശേഷം യുണൈറ്റഡിൽ അദ്ദേഹം തിരകെയെത്തി.യുണൈറ്റഡിന് വേണ്ടി കളിച്ച 233 മത്സരങ്ങളിൽ നിന്ന് 39 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

വരുന്നു, അടുത്ത ഹോർമിപാം; ഇന്ത്യൻ യുവതാരത്തെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരകെയെത്തിയേക്കും..