in , , ,

ഡി ജോങ്ങിന് വേണ്ടിയുള്ള യുണൈറ്റഡിന്റെ ശ്രമം തുടരുന്നു.

മാഞ്ചേസ്റ്റർ യുണൈറ്റഡ് ഡി ജോങ്ങിന് വേണ്ടിയുള്ള അവസാന ശ്രമത്തിലാണ്.85 മില്യൺ യൂറോ ട്രാൻസ്ഫറാണ് ബാർസക്ക് മുന്നിൽ യുണൈറ്റഡ് വെച്ചിരിക്കുന്നത്.പക്ഷെ താരത്തിന് ബാർസ വിടാൻ താല്പര്യമില്ല.

ബാർസലോന സൂപ്പർ താരം ഫ്രാങ്കി ഡി ജോങ്ങിന് വേണ്ടിയുള്ള മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ശ്രമം തുടരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റോമാനോയാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ റിപ്പോർട്ടിലേക്ക്.

മാഞ്ചേസ്റ്റർ യുണൈറ്റഡ് ഡി ജോങ്ങിന് വേണ്ടിയുള്ള അവസാന ശ്രമത്തിലാണ്.85 മില്യൺ യൂറോ ട്രാൻസ്ഫറാണ് ബാർസക്ക് മുന്നിൽ യുണൈറ്റഡ് വെച്ചിരിക്കുന്നത്.പക്ഷെ താരത്തിന് ബാർസ വിടാൻ താല്പര്യമില്ല.

ഡി ജോങ്ങിന് ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ കളിക്കാൻ അതിയായ ആഗ്രഹമുണ്ട്. യുണൈറ്റഡിന് നിലവിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ല. അത് കൊണ്ട് തന്നെ താരം ബാർസ വിടാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ബാർസയുടെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്.അത് കൊണ്ട് തന്നെ മികച്ച ഒരു ഓഫർ നൽകിയ താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നാണ് യുണൈറ്റഡ് പ്രതീക്ഷിക്കുന്നത്.

അജാക്സിലെ ഡി ജോങ്ങിന്റെ പരിശീലകൻ എറിക് ടെൻ ഹാഗാണ് നിയുക്ത മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകൻ. അത് കൊണ്ട് തന്നെ ടെൻ ഹാഗിന്റെ സ്വാധീനത്താൽ താരത്തെ ക്ലബ്ബിൽ എത്തിക്കാൻ യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ട്. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റ് ഡി ജോങ്ങ് ബാർസയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്‌ ചെയ്തിരുന്നു.

ബ്ലാസ്റ്റേഴ്‌സിന് നന്ദി അറിയിച്ചു വാസ്ക്‌സ്…

ഇന്ത്യൻ ഫുട്ബോൾ ഒരു യൂറോപ്യൻ ക്ലബ്ബുമായി കൈകോർക്കുന്നു..