പാടിപ്പുകഴ്ത്താൻ വലിയ ആരാധകക്കൂട്ടം ഒന്നും ഇവിടെ ഇല്ലെങ്കിലും വസന്തം വിരിയിക്കാൻ കെൽപ്പുള്ള ഇങ്ങനെ കുറച്ചു താരങ്ങൾ കൂടി ഇവിടെ ഉണ്ട് അവരെ കുറിച്ചാണ് ഈ പങ്തി, ഡേയ്‌ച്ചി കമാഡ.
എയ്ൻട്രാക്ട്ട് ഫ്രാങ്ക്ഫുർട്ട് ബുന്ദസ്ലിഗയിൽ അഞ്ചാമതാണ് ഫിനിഷ് ചെയ്തത്. അവിടം വരെയുള്ള അവരുടെ മുന്നേറ്റത്തിൽ നിർണായക പങ്ക് വഹിച് ടീമിലെ മിഡ്ഫീൽഡിനും ഫോർവേഡിനും ഇടയിലെ പാലമായി പ്രവർത്തിച്ച ജാപ്പനീസ് യുവതാരം ഡേയ്‌ച്ചി കമാഡയാണ് നമ്മുടെ ഇന്നത്തെ താരം.
സീസണിൽ 35 മത്സരങ്ങൾ കളിച്ച താരം 5 ഗോളുകളും 12 അസിസ്റ്റുകളും ആണ് സംഭാവന ചെയ്തത്. യൂറോപ്പ ലീഗിൽ 16 മത്സരങ്ങൾ കളിച്ച് ആറു ഗോളും നേടി
2017 ൽ ജാപ്പനീസ് ക്ലബ് Sagan Tosu വിൽ നിന്നാണ് താരത്തെ ക്ലബ് റാഞ്ചുന്നത്. തുടർന്ന് 2018-19 സീസണിൽ ബെൽജിയൻ ക്ലബ് Sint Truiden ലേക്ക് ഒരു വർഷത്തെ ലോണിൽ അയച്ചു. തിരിച്ചു ഫ്രാങ്ക്ഫർട്ടിൽ എത്തിയ ശേഷം താരം മിന്നുന്ന ഫോമിലാണിപ്പോൾ
യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കളുടെ നിരീക്ഷണത്തിലാണ് താരം. വൈകാതെ തന്നെ യൂറോപ്പിലെ വമ്പൻ ക്ലബ്ബ്കളിലൊന്നിൽ താരത്തെ നമുക്ക് കാണാൻ സാധിക്കും.
ഈ പങ്തിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് എന്ന് കമെന്റ് ചെയ്യൂ. നിങ്ങളുടെ ഓർമയിൽ ഒളിമങ്ങാതെ കിടക്കുകയോ അധികം ആരും ശ്രദ്ദിക്കാത്ത നിങ്ങളുടെ ശ്രദ്ധ ആകർഷിച്ച താരങ്ങൾ ഉണ്ടെങ്കിൽ അവരെ പറ്റി കമെന്റ് ബോക്‌സിൽ എഴുതൂ. കമെന്റ് ബോക്‌സ് ഉപയോഗിക്കാൻ മറക്കരുത്, അത് നിങ്ങളുടെ സ്വരം ആണ്.
CONTENT SUMMARY; Unsung hero Daichi Kamada