in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഐഎസ്എല്ലിൽ ‘വാർ’ വന്നേക്കും; സുപ്രധാന നീക്കങ്ങൾ നടത്തി ട്രെവർ കെറ്റിൽ; ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആദ്യ സന്തോഷ വാർത്ത

ഇന്ത്യൻ റഫറിമാർക്കെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും കനത്തതോടെയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ചീഫ് റഫറിംഗ് ഓഫീസറായി ട്രാവൽ കെറ്റിലിനെ നിയമിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലടക്കം നിരവധി മത്സരങ്ങൾ നിയന്ത്രിച്ച ആളാണ് ട്രവർ കെറ്റിൽ. ട്രവർ കെറ്റിലിന്റെ പരിചയസമ്പത്ത് ഇന്ത്യൻ റഫറിമാർക്ക് ഗുണകരമാകും എന്ന പ്രതീക്ഷയിലാണ് ട്രെവർ കെറ്റിലിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിയമിക്കുന്നത്.

ഐഎസ്എൽ ആരാധകരുടെ ഏറ്റവും വലിയ തലവേദനയാണ് മോശം റഫറിയിങ്. ഐഎസ്എൽ ആരംഭിച്ചത് മുതൽ പല ടീമുകളെയും മോശം റഫറിംഗ് ബാധിച്ചിട്ടുണ്ട്. ഐഎസ്എല്ലിൽ കൂടുതലായും ഇന്ത്യൻ റഫറിമാരെയാണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ഐഎസ്എല്ലിലെ ഇന്ത്യൻ റഫറിമാർക്ക് നിലവാരമില്ലെന്ന് പല ടീമുകളുടെയും പരിശീലകരും ആരാധകരും നേരത്തെ തന്നെ അഭിപ്രായപ്പെട്ടതാണ്.

ഇത്തരത്തിൽ ഇന്ത്യൻ റഫറിമാർക്കെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും കനത്തതോടെയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ചീഫ് റഫറിംഗ് ഓഫീസറായി ട്രാവൽ കെറ്റിലിനെ നിയമിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലടക്കം നിരവധി മത്സരങ്ങൾ നിയന്ത്രിച്ച ആളാണ് ട്രവർ കെറ്റിൽ. ട്രവർ കെറ്റിലിന്റെ പരിചയസമ്പത്ത് ഇന്ത്യൻ റഫറിമാർക്ക് ഗുണകരമാകും എന്ന പ്രതീക്ഷയിലാണ് ട്രെവർ കെറ്റിലിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിയമിക്കുന്നത്.

ഇപ്പോഴിതാ, ചീഫ് റഫറിംഗ് ഓഫീസറായതിനു ശേഷം ചില സുപ്രധാനം നീക്കങ്ങൾ നടത്തിയിരിക്കുകയാണ് ട്രെവർ കെറ്റിൽ. ഇന്ത്യൻ ഫുട്ബോളിൽ വാർ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന നിർദ്ദേശമാണ് ട്രെവർ കെറ്റിൽ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഇന്ത്യൻ ഫുട്ബോളിനെയും ഇന്ത്യൻ റഫറിമാരെ പറ്റിയും നടത്തിയ പഠനത്തിനു ശേഷമാണ് ട്രെവർ കെറ്റിൽ ഇന്ത്യൻ ഫുട്ബോളിൽ വാർ ഉപയോഗിക്കണമെന്നുള്ള റിപ്പോർട്ട് സമർപ്പിച്ചത്.

തന്റെ പഠന റിപ്പോർട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മുമ്പാകെ കെറ്റിൽ സമർപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇനി കെറ്റിലിന്റെ ഈ പഠന റിപ്പോർട്ടിൽ ആവശ്യപ്പെട്ടതുപോലെ വാർ സാങ്കേതികവിദ്യ ഇന്ത്യൻ ഫുട്ബോളിൽ കൊണ്ടുവരണമോ എന്നുള്ളതിനെ പറ്റിയുള്ള അന്തിമ തീരുമാനമെടുക്കേണ്ടത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആണ്.

നേരത്തെ സാമ്പത്തിക ചെലവ് കാരണമാണ് വാർ ഐഎസ്എല്ലിൽ അടക്കം ഉപയോഗിക്കാത്തത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ കെറ്റിലിന്റെ പഠന റിപ്പോർട്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഗൗരവമായി കണക്കാക്കിയാൽ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ വലിയ തലവേദനയായ മോശം റഫറിംഗ് ‘വാർ’ നിയമത്തിലൂടെ പരിഹാരമായേക്കും.

ഇന്ത്യ- ഇംഗ്ലണ്ട് സെമി; അഡലൈഡിൽ മഴപെയ്യുമോ?; കാലാവസ്ഥ റിപ്പോർട്ട് പുറത്ത്

5 താരങ്ങളെ റിലീസ് ചെയ്ത് ഡൽഹി ക്യാപിറ്റൽസ്