in ,

LOVELOVE AngryAngry LOLLOL CryCry OMGOMG

ഇന്ത്യയിൽ ആദ്യമായി വാർ സംവിധാനം വരുന്നു?, ആക്കാംക്ഷയോടെ ആരാധകർ…

ഒട്ടേറെ കാലമായി എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉന്നയിക്കുന്ന കാര്യമാണ് ഇന്ത്യൻ ഫുട്ബോളിൽ വാർ സംവിധാനം കൊണ്ടുവരണമെന്ന്. കാരണം ഇന്ത്യൻ ഫുട്ബോൾ റഫറിമാരുടെ നിലവാരം അത്രത്തോളം താഴ്ന്നതാണ്.

ഒട്ടേറെ കാലമായി എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉന്നയിക്കുന്ന കാര്യമാണ് ഇന്ത്യൻ ഫുട്ബോളിൽ വാർ സംവിധാനം കൊണ്ടുവരണമെന്ന്. കാരണം ഇന്ത്യൻ ഫുട്ബോൾ റഫറിമാരുടെ നിലവാരം അത്രത്തോളം താഴ്ന്നതാണ്.

എന്നാൽ കഴിഞ്ഞ സീസണിന്റെ അവസാനം ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസൺ മുതൽ വാർ ലൈറ്റ് സംവിധാനം കൊണ്ടുവരുമെല്ലാം പറഞ്ഞിരുന്നു. എന്നാൽ പിന്നീട് അതിനെ പറ്റിയോരു അപ്ഡേറ്റും പുറത്തുവന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധി മൂലമാണ് സൂപ്പർ ലീഗിൽ വാർ കൊണ്ടുവരാത്തതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നത്.

എന്നാൽ ഇപ്പോളിതാ ഇന്ത്യയിൽ ആദ്യമായി വാർ സംവിധാനം വരുകയാണ്. മുംബൈ സിറ്റി എഫ്സി AFC ചാമ്പ്യൻസ് ലീഗിൽ യോഗ്യത ലഭിച്ചതോടെ, ഇന്ത്യയിൽ വെച്ച് നടക്കാൻ പോവുന്ന മുംബൈയുടെ എഎഫ്സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങളിൽ വാർ സംവിധാനം ഉണ്ടാകും.

ഇതോടെ ആദ്യമായി ഇന്ത്യയിൽ വാർ സിസ്റ്റം വരുകയാണ്. ഇതിനുമുമ്പ് പുറം രാജ്യത്ത് വെച്ച് നടന്ന സന്തോഷ് ട്രോഫിയിൽ വാർ സംവിധാനം ഉണ്ടായിരുന്നു. എന്തിരുന്നാലും എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ഇപ്പോഴും ആഗ്രഹിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിലും വാർ സംവിധാനം കൊണ്ടുവരണമെന്നാണ്.

ബെൻ ബ്ലാക്കിന് പിന്നാലെ മറ്റൊരു പ്രശസ്ത ഫുട്ബോൾ കണ്ടെന്റ് ക്രീയേറ്റർ കൂടി കൊച്ചിയിലേക്ക്?…

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനു സന്തോഷവാർത്ത??ദിമിത്രിയോസ് തിരികെ ടീമിനോടൊപ്പം പരിശീലനത്തിൽ?