ഇന്ത്യൻ ഫുട്ബോൾ ഏറ്റവും വലിയ പ്രശ്നമായി കാണുന്ന വാർ സംവിധാനം ഉടൻ തന്നെ ഇന്ത്യൻ ഫുട്ബോളിൽ വരുമെന്ന് സൂചന നെൽകി ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.
കഴിഞ്ഞ ഒരുപാട് കാലങ്ങളായി ഇന്ത്യൻ ഫുട്ബോളിന്റെ റഫറിയിങ് സംവിധാനത്തെ പറ്റി നിരവധി എതിർപ്പാണ് പല ഭാഗങ്ങളിൽ നിന്നും വരുന്നത്.
2025 ഓടെ ഇന്ത്യൻ ഫുട്ബോളിൽ വാർ വരുമെന്നാണ് പറയുന്നത് അതിന്റെ ഒരുക്കങ്ങൾ ഇപ്പോൾ നടന്നുവരികയാണ് എന്നും പറയുന്നു.
2026 സീസൺ വരെ കാത്തിരിക്കേണ്ടി വരുന്നു എന്നത് തന്നെ ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്. കാരണം അക്കാലയളവ് വരെയും റഫറിമാരുടെ അബദ്ധങ്ങൾ അനുഭവിക്കേണ്ടി വരും എന്നത് തന്നെയാണ് ആശങ്കയുണ്ടാക്കുന്നത്.ഏതായാലും ഇന്ത്യൻ ആരാധകരുടെ പ്രതിഷേധം ഫലം കാണാൻ പോവുകയാണ് എന്ന വാർത്ത തീർത്തും ആശ്വാസകരമായ ഒരു കാര്യം തന്നെയാണ്.