ലോകകപ്പ് ജേതാവ് കൂടിയായ റയൽ മാഡ്രിഡ് ഫ്രഞ്ച് പ്രതിരോധ ഭടൻ റാഫേൽ വരാനേ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ഏതാണ്ടുറപ്പായി എന്നല്ല
താരത്തിൻറെ കൈമാറ്റം ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ഇനി ചില പേപ്പർ വർക്കുകൾ മാത്രമേ നടക്കുവാനുള്ളൂ.
താരം റയൽമാഡ്രിഡ് വിട്ട് ഉടനെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി മാറും എന്ന് ഔദ്യോഗിക പ്രഖ്യാപനം വരാൻ ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കുന്നുള്ളൂ. ഈയൊരു സാഹചര്യത്തിലും അദ്ദേഹത്തിന് റയൽ മാഡ്രിഡിനോടും ഫുട്ബോളിനോടുമുള്ള അഭിനിവേശത്തിന് ഒട്ടും കുറവില്ല എന്നാണ് അദ്ദേഹത്തിൻറെ പ്രവർത്തികൾ സൂചിപ്പിക്കുന്നത്.
ഇതിന് ലോകവ്യാപകമായി വളരെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ വരാനയുടെ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നിരിക്കെ റയൽമാഡ്രിഡ് പ്രീസീസൺ പരിശീലന പരിപാടികൾ ഇപ്പോഴും വ്യാപകമായി പങ്കെടുത്തുകൊണ്ടിരിക്കുകയാണ് ഈ ഫ്രഞ്ച് താരം.

മറ്റുള്ള താരങ്ങൾ എല്ലാവരും ട്രാൻസ്ഫർ കാര്യങ്ങൾ ഏതാണ്ട് തീരുമാനം ആകുമ്പോൾ തന്നെ, അല്ലെങ്കിൽ ചർച്ച മൂർദ്ധന്യാവസ്ഥയിൽ എത്തുമ്പോൾ തന്നെ ടീമിനൊപ്പം ഉള്ള പരിശീലനം അവസാനിപ്പിച്ചു മറ്റു ചില തിരക്കുകളിൽ മുഴുകുമ്പോൾ തൻറെ കൈമാറ്റം പൂർത്തിയായ വേളയിലും റയൽമാഡ്രിഡ് പരിശീലന ക്യാമ്പിൽ തൻറെ പരിശീലനങ്ങളിൽ മുഴുകുവാൻ ഉള്ള വരാനയുടെ ഈയൊരു അർപ്പണബോധത്തിന് വളരെ വലിയ പ്രശംസയാണ് ലഭിക്കുന്നത്.
ഈയൊരു അർപ്പണബോധം കൊണ്ടുതന്നെയാണ് അദ്ദേഹത്തിന് ചാമ്പ്യൻസ് ലീഗ് കിരീടവും ലോകകപ്പും എല്ലാം നേടാൻ കഴിയുന്നത്. ഇത്തവണ പഴയ പിടിവാശികൾ എല്ലാം മാറ്റി നിർത്തി, ആരാധകരുടെ ഹൃദയത്തോട് ചേർന്ന് അവർ ആവശ്യപ്പെടുന്ന താരങ്ങളെയെല്ലാം തങ്ങളുടെ കൂടാരത്തിലെ എത്തിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം ലക്ഷ്യംവച്ചുകൊണ്ട് തന്നെയാണ് കച്ച മുറുക്കുന്നത്.
പ്രതിരോധനിരയിൽ റാഫേൽ വരാനെ എന്ന ഫ്രഞ്ച് താരം കൂടി എത്തുമ്പോൾ യുണൈറ്റഡിന് കിരീടത്തിൽ കുറഞ്ഞൊന്നും ഇനി പ്രതീക്ഷിക്കാനില്ല. ഒരു നിമിഷംപോലും പരിശീലനം മുടക്കാത്ത ഫ്രഞ്ച് താരം അവർക്ക് വളരെ വലിയ ഒരു മുതൽക്കൂട്ടാകും എന്നത് ഉറപ്പാണ്.