in

യൂറോപ്യൻ മണ്ണിൽ ഇന്ത്യൻ ഇടിമുഴക്കമായി വേദാന്ത് നാഗ്

Vedaant-Nag

ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിനപ്പുറത്ത് നനഞ്ഞ പടക്കങ്ങൾ ആണെന്ന് പറയുന്നവർക്കുള്ള ചുട്ട മറുപടിയാണ് വേദാന്ത് നാഗ് എന്ന ഇന്ത്യൻ താരം.
ഇടതു വിങ്ങിലും വലതു വിങ്ങിലും ഒരുപോലെ മാറിമാറി കളിക്കുവൻ ശേഷിയുള്ള താരം ഓസ്‌ട്രിയയിലെ മൂന്നാം ഡിവിഷൻ ക്ലബ്ബുമായി പുതിയ കരാർ ഒപ്പു വച്ചിരിക്കുകയാണ്.

യു‌എസ്‌കെ ആനിഫുമായുള്ള കരാറിനെക്കുറിച്ച് സംസാരിച്ച 24 കാരനായ വേദാന്ത് നാഗ് പറഞ്ഞു, “ഇത് സംഭവിച്ചതിൽ എനിക്ക് വളരെ സന്തോഷമുണ്ട്! വ്യക്തിപരമായും ഇന്ത്യക്കാരനായും എനിക്ക് അഭിമാനകരമായ നിമിഷമാണിത്. ഈ അവസരത്തിന് യു‌എസ്‌കെ അനിഫിനോട് ഞാൻ നന്ദിയുള്ളവനാണ്. വ്യക്തിഗതമായി മെച്ചപ്പെടുമ്പോൾ ക്ലബിനായി മികച്ച പ്രകടനവും ഞാൻ പ്രതീക്ഷിക്കുന്നു. ”

ജർമ്മനിയിലെ ബാഡ് എയ്‌ബ്ലിംഗിലെ DFI – Deutsches Fußball Internat ന്റെ ഒരു ഉൽപ്പന്നമാണ് വേദാന്ത് നാഗ്. അവിടെ നിന്ന് ബിരുദം നേടിയ ശേഷം, ബവേറിയൻ ഫുട്ബോളിന്റെ ലോവർ ലീഗുകളിൽ ട്യൂസ് ബാഡ് ഐബ്ലിംഗ്, എസ് വി കോൾബെർമൂർ, എസ് ബി റോസെൻഹൈം II, എസ് ബി ട്രൺ‌സ്റ്റൈൻ എന്നിവക്കായി അദ്ദേഹം കളിച്ചു.

Vedaant-Nag

ഈ സൈനിങ്ങിനെക്കുറിച്ച് യു‌എസ്‌കെ ആനിഫ് ഹെഡ് കോച്ച് ബെർ‌ണാർഡ് ക്ലെറ്റ്‌സ് ഇങ്ങനെ പറഞ്ഞു, “വേദാന്തിൽ കൂടി ഞങ്ങൾക്ക് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു കളിക്കാരനെ ലഭിക്കുന്നു, ഒപ്പം പ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും ഇടത്, വലത് വശങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന കളിക്കാരനെ കൂടി ലഭിച്ചു. ഞങ്ങളുടെ പ്രതിരോധം ഇപ്പോൾ പൂർത്തിയായി! ”

വേദാന്തിന് യു‌എസ്‌കെ അനിഫുമായുള്ള കരാർ യൂറോപ്പിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാകാനുള്ള ഒരു വലിയ അവസരമാണ്.

വംശീയ അധിക്ഷേപത്തെതുടർന്ന് ജർമൻ ടീം മത്സരം ഉപേക്ഷിച്ചു തിരിച്ചു കയറി

അൺലിമിറ്റഡ് സബ്സ്റ്റിറ്റ്യൂഷനുകളും ടൈം ഫ്രീസിങ്ങും ഉൾപ്പെടെ ഫുട്ബോൾ ഉടച്ചു വാർക്കാൻ ഫിഫയുടെ തീരുമാനം