ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് പ്രശ്നങ്ങൾക്ക് മേൽ പ്രശ്നങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോളിത ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി മധ്യനിര താരം വിബിൻ മോഹനൻ ഗുരുതര പരിക്ക് പറ്റിയിരിക്കുകയാണ്.
ശനിയാഴ്ച നടന്ന ബംഗളുരുവിനെതിരെയുള്ള മത്സരത്തിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. മത്സരത്തിന്റെ 42ആം മിനുട്ടിൽ ബംഗളുരു താരത്തിന്റെ കടുത്ത ടാക്കിളിന് വിബിൻ മോഹനൻ ഇരയാവുകയായിരുന്നു. ഇതേ തുടർന്ന് താരത്തെ അപ്പോൾ തന്നെ പിൻവലിക്കേണ്ടി വന്നിരുന്നു.
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വിബിൻ മോഹനൻ ന്റെ പരിക്ക് ഗുരുതരമാണ്. മാർക്കസ് അപ്ഡേറ്റ് പ്രകാരം ബ്ലാസ്റ്റേഴ്‌സ് നിലവിൽ താരത്തിന്റെ MRI ക്കായി കാത്തിരിക്കുകയാണ്.
അതോടൊപ്പം പ്രാദേശികമായി വരുന്ന ചില അപ്ഡേറ്റ് പ്രകാരം താരത്തിന് ഒരു മാസത്തോളം പുറത്ത് ഇരിക്കേണ്ടി വരുമെന്നാണ്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ഉടൻ നടത്തുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.