in , ,

OMGOMG

ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ;എന്നിട്ടും രാജ്യത്തിന്റെ ദേശീയ ടീമിൽ ഇടമില്ല മലയാളി താരത്തിന്

ഈ സീസണിൽ ഏറ്റവും കൂടുതൽ ലോങ്ങ് ബോൾ അക്കുറസിയുള്ള ഇന്ത്യൻ താരമായി മാറാൻ ഇതുവഴി വിബിനു കഴിഞ്ഞിട്ടുണ്ട്. മറ്റേത് താരത്തിനും ഇത്രയധികം കൃത്യത ലോങ്ങ് ബോളുകളിൽ ഇല്ല. അതേസമയം മൊത്തം താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഈ മലയാളി താരം ഉള്ളത്.മൗർതാദ ഫാൾ,ഹ്യൂഗോ ബോമസ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്

കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ മാത്രമല്ല ഇന്ത്യൻ ഫുട്ബോളിലെ തന്നെ മികച്ച താരങ്ങളിൽ ഒരാളാണ് വിബിൻ മോഹൻ മധ്യ നിരയിലെ അസാമാന്യമായ കളി ശൈലിയാണ് വിബിനെ ഇന്ന് ബ്ലാസ്റ്റേഴ്സ് നിരയിലെ മികച്ച താരമാക്കി മാറ്റിയത്.

കഴിഞ്ഞ സീസനിലേയും മികച്ച താരങ്ങളിൽ ഒരാളായിരുന്നു വിബിൻ.ജിക്സൺ പോയതോട് കൂടി ഏറെ പ്രതിസന്ധിയിലായ ബ്ലാസ്റ്റേഴ്സ് മധ്യ നിരക്ക് ഇന്ന് വിബിൻ വലിയ ആശ്വസമാണ്.

ഓരോ മത്സരത്തിന്റെ കൺട്രോൾ തന്നെ വിബിന്റെ കാലുകളിലാണ് എന്ന് പറയേണ്ടിവരും. അത്രയും സ്ഥിരതയാർന്ന പ്രകടനം അദ്ദേഹം നടത്തുന്നു.മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ ടീമിന് കോൺട്രിബ്യൂട്ട് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.

ഈ സീസണിൽ ഏറ്റവും കൂടുതൽ ലോങ്ങ് ബോൾ അക്കുറസിയുള്ള ഇന്ത്യൻ താരമായി മാറാൻ ഇതുവഴി വിബിനു കഴിഞ്ഞിട്ടുണ്ട്. മറ്റേത് താരത്തിനും ഇത്രയധികം കൃത്യത ലോങ്ങ് ബോളുകളിൽ ഇല്ല. അതേസമയം മൊത്തം താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഈ മലയാളി താരം ഉള്ളത്.മൗർതാദ ഫാൾ,ഹ്യൂഗോ ബോമസ് എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ളത്.86.4% ആണ് ഫാളിന്റെ ലോങ്ങ് ബോൾ അക്കുറസി.85.7% ആണ് ബോമസിന്റെ ലോങ്ങ് ബോൾ കൃത്യത വരുന്നത്. ഇവർക്ക് പുറകിൽ മൂന്നാം സ്ഥാനമാണ് വിബിൻ നേടിയിട്ടുള്ളത്.

വിദേശ താരങ്ങളോട് കിടപിടിക്കുന്ന താരമാണ് വിബിൻ. എന്നിട്ടും അദ്ദേഹം ഇന്ത്യൻ ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ല.

നിങ്ങൾ മുന്നിലേക്ക് ഓടിക്കോ, ഞാൻ പാസ് തരാം; കേരളാ ബ്ലാസ്റ്റേഴ്സിന്റെ Convincing Star ആരാണ് ? ദേ..ഇങ്ങേരാണ്…

മാറ്റമില്ല ബ്ലാസ്റ്റേഴ്സ് ക്ലബിലെ മികച്ച താരം അവാർഡ് തൂക്കി നോഹ