in , , ,

LOVELOVE

വിയ്യറയൽ പ്രതിരോധം കാത്ത സൂപ്പർ താരം യുണൈറ്റഡിലേക്ക്

വിയ്യറയലുമായി യുണൈറ്റഡ് ചർച്ചകൾ നടത്തി.പക്ഷെ ഓഫറുകൾ ഒന്നും വെച്ചിട്ടില്ല. നിയുക്ത പരിശീലകൻ എറിക് ടെൻ ഹാഗിന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷമേ ഔദ്യോഗിക നീക്കങ്ങൾ നടത്തുകയൊള്ളു.ചെൽസിയും താരത്തിന് വേണ്ടി രംഗത്തുണ്ട്.

പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സീസണിലൂടെയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് കടന്നു പോകുന്നത്.ഈ സീസണിൽ ഇത് വരെ 56 ഗോളുകൾ മാഞ്ചേസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. ഇത് മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ്.

പ്രതിരോധത്തിലെ വിള്ളൽ അടക്കാൻ കഴിഞ്ഞ സീസണിൽ ഫ്രഞ്ച് സൂപ്പർ താരം രാഫെൽ വരാനെ ടീമിലേക്കെത്തിയെങ്കിലും ഗുണമുണ്ടായില്ല.ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ അവിശ്വസനീയ കുതിപ് നടത്തിയ വിയ്യറയൽ സൂപ്പർ താരത്തിനെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. വിയ്യറയലിന്റെ സ്പാനിഷ് പ്രതിരോധ നിര താരം പോ ടോറസിന് വേണ്ടിയാണ് യുണൈറ്റഡ് രംഗത്തുള്ളത്.

പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. നിലവിൽ യുണൈറ്റഡ് നാല് സെന്റർ ബാക്ക് താരങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഒന്നാണ് പോ ടോറസ്.

വിയ്യറയലുമായി യുണൈറ്റഡ് ചർച്ചകൾ നടത്തി.പക്ഷെ ഓഫറുകൾ ഒന്നും വെച്ചിട്ടില്ല. നിയുക്ത പരിശീലകൻ എറിക് ടെൻ ഹാഗിന്റെ അഭിപ്രായം അറിഞ്ഞതിന് ശേഷമേ ഔദ്യോഗിക നീക്കങ്ങൾ നടത്തുകയൊള്ളു.ചെൽസിയും താരത്തിന് വേണ്ടി രംഗത്തുണ്ട്.

ധോണി സീസൺ മുഴുവൻ ക്യാപ്റ്റനാകണമായിരുന്നുവെന്ന് വാസിം ജാഫർ..

റൊണാൾഡോ യുണൈറ്റഡിൽ തുടരും..