in , ,

LOVELOVE LOLLOL

വിൻസെന്റ് അബൂബക്കർ മലപ്പുറത്തെ ക്ലബ്ബിനായി കളിച്ചോ ..?

ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും അവസാന മത്സരത്തിൽ ലോക വമ്പൻമാരായ ബ്രസീലിനെ അട്ടിമറിച്ചതിന്റെ ആഘോഷത്തിലാണ് കാമറൂൺ. ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ ബ്രസീലിന്റെ ഗോൾവല കുലുക്കിയ കാമറൂൺ നായകൻ വിൻസെന്റ് അബൂബക്കറാണ് ഇപ്പോൾ ഫുട്ബോൾ ചർച്ചാവേദികളിലെ താരം.

കോഴിക്കോട്: ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും അവസാന മത്സരത്തിൽ ലോക വമ്പൻമാരായ ബ്രസീലിനെ അട്ടിമറിച്ചതിന്റെ ആഘോഷത്തിലാണ് കാമറൂൺ. ഇഞ്ചുറി ടൈമിൽ ഹെഡറിലൂടെ ബ്രസീലിന്റെ ഗോൾവല കുലുക്കിയ കാമറൂൺ നായകൻ വിൻസെന്റ് അബൂബക്കറാണ് ഇപ്പോൾ ഫുട്ബോൾ ചർച്ചാവേദികളിലെ താരം. ഇതിനിടെ വിൻസെന്റ് അബൂബക്കർ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിനടക്കം കേരളത്തിലെ ക്ലബ്ബുകളിൽ കളിച്ചിരുന്നുവെന്ന പ്രചാരണമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഒരു വിഭാഗം നടത്തുന്നത്.

എന്നാൽ ഇത് നിഷേധിക്കുകയാണ് ക്ലബ്ബ് അധികൃതർ. വിൻസെന്റ് അബൂബക്കർ തങ്ങളുടെ ക്ലബ്ബിൽ കളിച്ചിട്ടില്ലെന്ന് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ക്ലബ്ബ് മാനേജർ അഷ്റഫ് ബാവുക്ക മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

‘ഫെയ്സ്ബുക്കിലൂടെയും മറ്റും ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതായി അറിഞ്ഞു. വിൻസെന്റ് അബൂബക്കർ ഞങ്ങളുടെ ക്ലബ്ബിൽ കളിച്ചിട്ടില്ല. പ്രചാരണം കണ്ട് കേരളത്തിലെ മറ്റു ക്ലബ്ബുകളുമായും സെവൻസ്
ഫുട്ബോൾ കോർഡിനേഷനുമായി ഞാൻ ബന്ധപ്പെട്ടിരുന്നു. കേരളത്തിലെവിടേയും ഇയാൾ കളിച്ചതായി വിവരമില്ല. ഫുട്ബോളിന്റെ പേരിൽ അത്തരം വ്യാജ പ്രചാരണം നടത്തുന്ന ഖേദകരമാണ്’ അഷ്റഫ് പറഞ്ഞു.

1992ജനുവരി 22നാണ് കാമറൂണിലെ വടക്കൻ മേഖലയായ ഗറൗവയിലാണ് വിൻസെന്റ്ന്റെ ജനനം.കാമറൂൺ അണ്ടർ 20 ടീമിലും 2010മുതൽ ദേശീയ ടീമിലും കളിച്ചു വരുന്ന താരം ദേശീയ ടീമിനായി 95 കളിയിൽ നിന്ന് 35ഗോളുകൾ നേടിയിട്ടുണ്ട്.ഈ ലോകകകപ്പിൽ ബ്രസീലിനെതിരെ ഗോൾ നേടുന്ന ആദ്യ താരമാണ് വിൻസെന്റ്അബൂബക്കർ.ഒരു ലോകകപ്പ് മത്സരത്തിൽ സിനദിൻ സിദാൻ ശേഷം റെഡ് കാർഡ് കിട്ടുന്ന ആദ്യ താരവുമാണ് വിൻസെന്റ് അബൂബക്കർ.നിലവിൽ സൗദിഅറേബ്യൻ ക്ലബ് അൽ നാസറിന് വേണ്ടിയാണ് വിൻസെന്റ് കളിക്കുന്നത്.

ബ്രസീലിനെതിരെ വിൻസെന്റ് അബൂബക്കർ നേടിയ ഏക ഗോളിനാണ് കാമറൂൺ അട്ടിമറി ജയം നേടിയത്. ഗോളടിച്ചതിന് പിന്നാലെ ജേഴ്സിയൂരിയതോടെ രണ്ടാം മഞ്ഞകാർഡും അതുവഴി ചുവപ്പുകാർഡും കണ്ട അബൂബക്കറിന് പുറത്ത് പോകേണ്ടി വന്നിരുന്നു.

മെസ്സിക്ക് പുതിയ ഒരു റെക്കോർഡ് കൂടി

തുടർതോൽവികൾക്ക് ശേഷമുള്ള തുടർവിജയങ്ങളുടെ രഹസ്യമെന്ത്?; ബ്ലാസ്റ്റേഴ്സിന്റെ മാറ്റത്തിനെ കുറിച്ച് ഇവാൻ ആശാൻ പറയുന്നു